സത്യസായി സൗജന്യ ആശുപത്രി: പദ്ധതി പ്രദേശം ടാറ്റ കണ്‍സള്‍ട്ടന്‍സി സംഘം സന്ദര്‍ശിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞിരടുക്കത്ത് സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കു സൗജന്യമായി നിര്‍മിച്ചു നല്കുന്ന സത്യസായി സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റലിന്റെ ഭൂമി ടാറ്റ കണ്‍സള്‍ട്ടി പ്രതിനിധികള്‍ സന്ദര്‍ശിച്ചു. സര്‍ക്കാര്‍ അനുവദിച്ച അഞ്ചു ഏക്കര്‍ ഭൂമിയിലാണ് കാഷ് കൗണ്ടര്‍ ഇല്ലാത്ത സൂപ്പര്‍ സ്പെഷല്‍ ആശുപത്രി പണിയുന്നത്.
ഇവിടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയാണ് വരുന്നത്. ഹൃദയം, വൃക്ക, അസ്ഥി സംബന്ധമായ രോഗങ്ങള്‍ക്ക് അത്യാധുനിക രീതിയിലുള്ള ചികില്‍സാ സൗകര്യങ്ങള്‍ ഒരുക്കും. ആദ്യഘട്ടമായി ഭൂമിയുടെ കിടപ്പും ജലത്തിന്റെ ഘടനയും പരിശോധിക്കും.
രണ്ട്, മൂന്ന് ഘട്ടം നിര്‍മാണം മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലായി നടക്കുമെന്നു സ്ഥല പരിശോധനയ്ക്കെത്തിയ ടാറ്റ കണ്‍സള്‍ട്ടന്‍സി ആര്ക്കിടെക്ക്ട് തന്വീത അഗര്‍വാള്‍, ഡെപ്യൂട്ടി ഡയരക്ടര്‍ പതന്സ് പാനി എന്നിവര്‍ അറിയിച്ചു.
സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ മധുസൂദനന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."