HOME
DETAILS
MAL
വീഴാറായ വൈദ്യുതി തൂണ് നീക്കം ചെയ്തില്ല
backup
February 03 2017 | 09:02 AM
കൊളത്തൂര്‍: റോഡരികിലെ ഭീഷണിയായ വൈദ്യുതിതൂണ്‍ ഇതുവരെയും നീക്കം ചെയ്തില്ല. കൊളത്തൂര്‍ പഴയ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ് പരിസരത്തെ റോഡരികില്‍ സ്ഥിതി ചെയ്യുന്ന വൈദ്യുതിതൂണ്‍ ഏതു നിമിഷവും വീഴാറായ അവസ്ഥയിലാണുള്ളത്. അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയുണ്ടായിട്ടില്ല. കൊളത്തൂര്‍ കുറുപ്പത്താല്‍ ടൗണില്‍ ഫെഡറല്‍ ബാങ്കിനു സമീപത്താണ് താഴ് ഭാഗം ദ്രവിച്ച നിലയില്‍ ഇരുമ്പ് കൊണ്ട് നിര്‍മിച്ച വൈദ്യുതിതൂണ്‍ സ്ഥിതി ചെയ്യുന്നത്.
പതിറ്റാണ്ടുകള്‍ക്കു മുന്‍പ് നിര്‍മിച്ച ഈ വൈദ്യുതി തൂണില്‍ നിന്നു ഫെഡറല്‍ ബാങ്കടക്കമുള്ള നാലുകെട്ടിടങ്ങളിലേക്കും, എട്ടോളം വീടുകളിലേക്കും, കൊളത്തൂര്‍ സെക്ഷന്‍ പരിധിയിലേക്ക് വരുന്ന 220 കെ.വിയും 110 കെവിയുമെല്ലാം കടന്നുപോകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."