ഓണ്‍ലൈന്‍ പ്രണയം കലാശിച്ചത് കൊലപാതകത്തില്‍; യുവതിയുടെ മൃതദേഹം കോണ്‍ക്രീറ്റിനടിയില്‍
ഭോപ്പാല്‍: ഓണ്‍ലൈന്‍ പ്രണയത്തിലൂടെ പരിചയപെട്ട യുവതിയെ കാമുകന് കൊന്ന് കോണ്‍ക്രീറ്റിനടിയില്‍ കുഴിച്ച് മൂടി.
യുവതിയുടെ മൃതദേഹം കോണ്‍ക്രീറ്റിനുള്ളില്‍ നിന്ന് പുറത്തെടുക്കാന്‍ പോലീസിന് വേണ്ടി വന്നത് മൂന്ന് മണിക്കൂര്‍.
ബംഗാള്‍ സ്വദേശിനി അകന്ശാ ശര്‍മ(28)യാണ് കാമുകന് ഉദ്യന്ദാസിന്റെ ക്രൂരതക്ക് ഇരയായത്.
ഫെസ്ബുക്കിലൂടെ പരിചയപെട്ട ഇരുവരും ഒന്നിച്ച് താമസിച്ച് വരുന്നതിനിടെ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകത്തില്‍ കലാശിച്ചത്.
കാണാതായ മകളെ കുറിച്ച് വീട്ടുകാര്‍ പൊലിസില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
ഓണ്‍ലൈനിലൂടെ പരിചയപെട്ട അകന് ശാ ശര്‍മ അമേരിക്കയില്‍ ജോലി ലഭിച്ചെന്ന് പറഞ്ഞ് ഭോപ്പാലിലെ ഉദ്യന്ദാസിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു.
ഒന്നിച്ചു താമസിച്ചു വന്ന ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുണ്ടാവുകയും തര്‍ക്കം കൊലപാതകത്തില്‍ കലാശികുകയും ചെയ്തു. കൊലപാതകത്തിനു ശേഷം അകന് ശായുടെ മൃതദേഹം കോണ്‍ക്രീറ്റിനുള്ളില്‍ അടക്കുകയായിരുന്നു . കഴിഞ്ഞ ഡിസംബറില്‍ വീട്ടില്‍ നിന്ന് പോയ ശര്‍മ ഓണ്‍ലൈനിലൂടെ വീട്ടുകാരുമായി ബന്ധം പുലര്‍ത്തിയിരുന്നെങ്കിലും അടുത്തിടെ ബന്ധം ഇല്ലാത്തതിനാലാണ് പോലിസില്‍ പരാതി നല്‍കിയത്.
അകന്ഷായുടെ ഫോണ്‍ സിഗ്നല്‍ പിന്തുടര്ന്നാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."