തെരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ ആം ആദ്മിയുടെ ഒളികാമറകളും
ചണ്ഡിഗഢ്: നേരത്തെ ഡല്‍ഹി നിയമസഭാ തെരഞ്ഞടുപ്പിന്റെ മാതൃകയില്‍ ഇന്നു നടക്കുന്ന പഞ്ചാബിലെ തെരഞ്ഞെടുപ്പില്‍ നിരീക്ഷണ സംവിധാനവുമായി ആം ആദ്മി പാര്‍ട്ടി. പോളിങ് സ്റ്റേഷനുകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ 15,000 വോളന്റിയര്‍മാരെയാണ് പാര്‍ട്ടി നിയമിച്ചിരിക്കുന്നത്. ഇവര്‍ക്കെല്ലാം ഒളികാമറകളും നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒളി കാമറ, കീചെയിന്‍, ബട്ടന് കാമറ തുടങ്ങിയ സംവിധാനങ്ങളോടെ 15,000ത്തോളം പ്രവര്‍ത്തകരെ വിന്യസിച്ചതായി ആം ആദ്മി നേതാവ് വ്യക്തമാക്കി. വോളന്റിയര്‍മാര്‍ തയാറാക്കുന്ന വിഡിയോ, ഓഡിയോ ക്ലിപുകള്‍ ചണ്ഡിഗഢിലുള്ള കണ്ട്രോള് റൂമില്‍ ശേഖരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനു കൈമാറാനാണ് പാര്‍ട്ടിയുടെ നീക്കം. ജനങ്ങള്‍ക്കു പരാതി അറിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് വിവിധ വാട്ട്സാപ്പ് നമ്പറുകളും പരസ്യപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 2,000 ഒളികാമറകളാണ് ആം ആദ്മി പാര്‍ട്ടി ഉപയോഗിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."