HOME
DETAILS
MAL
കുട്ടീഞ്ഞോയെ അവതരിപ്പിച്ചു; കളത്തിലിറങ്ങാന്‍ കാത്തിരിക്കണം
backup
January 09 2018 | 03:01 AM
മാഡ്രിഡ്: ഏറെ നാളത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ ലിവര്‍പൂളില്‍ നിന്ന് റെക്കോര്‍ഡ് തുകയ്ക്ക് മധ്യനിര താരം ഫിലിപ്പ് കുട്ടീഞ്ഞോയെ ബാഴ്സലോണ ടീമിലെത്തിച്ചെങ്കിലും താരം കളത്തിലിറങ്ങാന്‍ കാത്തിരിക്കണം. പരുക്കുള്ളതിനാല്‍ കുട്ടീഞ്ഞോയ്ക്ക് മൂന്നാഴ്ച വിശ്രമം വേണ്ടി വരുമെന്ന് ബാഴ്സലോണ വ്യക്തമാക്കി.
ഈ മാസം 28ന് നൗ കാംപില്‍ നടക്കുന്ന അലാവെസിനെതിരായ മത്സരത്തില്‍ കുട്ടീഞ്ഞോ അരങ്ങേറുമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. താരം ബാഴ്സയ്ക്കായി ഫെബ്രുവരിയിലേ കളത്തില്‍ അരങ്ങേറ്റം കുറിക്കുകയുള്ളൂവെന്ന് ഇതോടെ ഉറപ്പായി. 1219 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ബ്രസീല്‍ താരത്തെ ബാഴ്സലോണ ഇന്നലെ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."