HOME
DETAILS
MAL
മാവൂരില്‍ ഗൃഹ കേന്ദ്രീകൃത പാലിയേറ്റിവ് പരിചരണം വിപുലപ്പെടുത്തുന്നു
backup
February 04 2017 | 04:02 AM
മാവൂര്‍: മാവൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ 2010 മുതല്‍ നടന്നു വരുന്ന ഗൃഹ കേന്ദ്രീകൃത പാലിയേറ്റീവ് പരിചരണ പരിപാടി കൂടുതല്‍ വിപുലപ്പെടുത്തുന്നു.
സേവന സന്നദ്ധരായ കൂടുതല്‍ വളണ്ടിയര്‍മാരെ കണ്ടെത്തി പ്രത്യേക പരിശീലനം നല്കി ഹോംകെയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തും.
ഗ്രാമ പഞ്ചായത്തിന്റെ വികസന ഫണ്ട് ഉപയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.
പരിശീലനം എട്ടാം തിയ്യതി രാവിലെ 9.30ന് ചെറൂപ്പ ആരോഗ്യകേന്ദ്രത്തില്‍ നടക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 9745070285 എന്ന നമ്പറി വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധസേവനമനുഷ്ടിക്കാന് താല്പര്യമുള്ളവര് ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."