HOME
DETAILS

സി.പി.എം ലോക്കല്‍ സെക്രട്ടറി പറ്റിച്ചു; ദുരിതംപേറി പട്ടികജാതി കുടുംബം

  
backup
February 04 2017 | 06:02 AM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%9f%e0%b5%8d-3

ചെങ്ങന്നൂര്‍: സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ അതിക്രമം രണ്ടു പെണ്‍മക്കളുളള പട്ടികജാതി കുടുംബം ദുരിതത്തില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളുളള കുടുംബത്തെ വസ്തു നല്‍കാമെന്നു പറഞ്ഞ് പണംവാങ്ങി പട്ടയമില്ലാത്ത ഭൂമി നല്‍കി പറ്റിച്ചതായാണ് പരാതി.
ഭൂമിക്ക് പട്ടയം വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ടതോടെ കുടുംബത്തെ ദ്രോഹിച്ച് വസ്തുവില്‍ നിന്ന് ഇറക്കിവിടാനുളള ശ്രമങ്ങളും ആരംഭിച്ചു. മാത്രമല്ല വിദ്യാര്‍ത്ഥിനികളായ കുട്ടികളുടെ നേരെ ആക്രമണത്തിന് ശ്രമിക്കുകയും ഇവരുടെ പുസ്തകങ്ങളും യൂണിഫോമും അഗ്‌നിക്കിരയാക്കുകയും ചെയ്തു. ഇതോടെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികളായ ഇവരുടെ പഠിപ്പും മുടങ്ങി. ഇതിനെതിരെ നല്‍കിയ പരാതിയിലും പാര്‍ട്ടി സ്വാധീനം ഉപയോഗിച്ച് അന്വേഷണം മരവിപ്പിച്ചതായി ആക്ഷേപം. ഇതേ തുടര്‍ന്ന് കുടുംബം വനിതാ കമ്മീഷന് പരാതി നല്‍കി.
സംഭവത്തെപ്പറ്റി കൊഴുവല്ലൂര്‍ പൂതം കുന്ന് കോളനിയില്‍ പാറമാക്കല്‍ രാജപ്പന്റെ ഭാര്യ അമ്പിളി പറയുന്നതിങ്ങനെ: തിരുവല്ല കവിയൂര്‍ സ്വദേശിയായ ഭര്‍ത്താവും പുല്ലാട് സ്വദേശിയായ താനും രണ്ട് പെണ്‍മക്കളോടൊപ്പം കഴിഞ്ഞ 14 വര്‍ഷമായി ചെങ്ങന്നൂര്‍ വാഴാര്‍ മംഗലത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. ടാപ്പിംഗ് തൊഴിലാളികളായ തങ്ങള്‍ പല തവണ മുന്‍സിപ്പാലിറ്റിയിലും പഞ്ചായത്തിലും വീടുകിട്ടുന്നതിനായ് അപേക്ഷ നല്‍കിയിരുന്നെങ്കിലും ലഭിച്ചില്ല. ഇതേ തുടര്‍ന്ന് മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവും മുളക്കഴ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ പൂതംകുന്നു കോളനിയില്‍ താമസിക്കുന്ന മോനായി തങ്ങളെ സഹായിക്കാമെന്നേറ്റു.
കൊഴുവല്ലൂര്‍ പൂതം കുന്നു കോളനിയിലെ കുന്നില്‍മുകളില്‍ നാല് സെന്റ് സ്ഥലം നല്‍കി. ഇതിന് 5000 രൂപ വാങ്ങി. ഇവിടെ ഈ കുടുബം ടാര്‍പോളിന്‍ ഷീറ്റ് ഉപയോഗിച്ച് വിടുവെച്ചു. കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. എന്നാല്‍ ഭൂമി സംബന്ധിച്ച് യാതൊരുവിധ രേഖകളും നല്‍കിയിരുന്നില്ല.
ഇക്കാരണത്താല്‍ പഞ്ചായത്തില്‍ നിന്നും വീടിന് നമ്പര്‍ നല്‍കിയില്ല. തുടര്‍ന്ന് വസ്തുവിന്റെ രേഖകള്‍ നല്‍കണമെന്ന് ഇവര്‍ എല്‍.സി സെക്രട്ടറിയോട് ആവശ്യപ്പെട്ടതോടെ കുടുബം ഇയാളുടെ കണ്ണിലെ കരടായി മാറി.
പാര്‍ട്ടി അനുഭാവി ആണെങ്കില്‍ മാത്രമെ രേഖകള്‍ ലഭിക്കുകയുള്ളു വെന്നും ഇവരോട് എല്‍.സി സെക്രട്ടറി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി കവിയൂര്‍ ഘടകത്തില്‍ നിന്നും അമ്പിളിയുടെ ഭര്‍ത്താവ് കത്ത് വാങ്ങി നല്‍കിയെങ്കിലും തുടര്‍ന്നുളള ദിവസങ്ങളിലും തങ്ങളെ ഇവിടെ നിന്നും കുടിയൊഴിപ്പിക്കുവാനുള്ള ശ്രമങ്ങളാണ് നടത്തിയതെന്ന് ഇവര്‍ പറഞ്ഞു.
മോനായിയുടെ നിര്‍ദ്ദേശപ്രകാരം പൂതംകുന്ന് കോളനിയില്‍ താമസിക്കുന്ന മുരളി, ഗരിഷ്, ഗോപു, സന്തോഷ് എന്നിവര്‍ ചേര്‍ന്ന് വീടിന്റെ വശങ്ങള്‍ മറച്ചിരുന്ന ടാര്‍പോളിന്‍ തീവെച്ചും കീറിയും നശിപ്പിച്ചു. വിദ്യാര്‍ത്ഥിനികളുടെ പാഠപുസ്തകങ്ങളും യൂണിഫോമും തീയിട്ട് നശിപ്പിച്ചു. ഭര്‍ത്താവിനെ ആക്രമിച്ചു. തുടര്‍ന്ന് കളള കേസില്‍ പെടുത്തി ജയിലിലടച്ചു. ഇതോടെ നില്‍ക്കകളളിയില്ലാതെ കുറെ ദിവസങ്ങള്‍ അമ്പിളി ഇളയ മകളേയും കുട്ടി ചെങ്ങന്നൂരിലെ ഒരു കട മുറിയില്‍ താമസിക്കുകയും മൂത്ത മകളെ കുട്ടുകാരിയുടെ വിട്ടില്‍ താമസിപ്പിക്കുകയും ചെയ്തു.
ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാനോ പരാതി അന്വേഷിക്കാനോ ഇവര്‍ തയ്യാറായില്ല. മാത്രമല്ല മൂന്ന് വര്‍ഷമായി താമസിക്കുന്ന വീടിന് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ സെക്രട്ടറിയുടെ ഭാര്യ തടസം നില്‍ക്കുന്നതായും ഇവര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  an hour ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago