സി.പി.എം ആരോപണം അടിസ്ഥാനരഹിതമെന്ന് പള്ളിവാസല്‍ പഞ്ചായത്ത് പ്രസിഡന്റ്
അടിമാലി: പള്ളിവാസല്‍ ആറ്റുകാട് അംഗന്‍വാടി വര്‍ക്കര്‍ ഷീലാകുമാരി മരുന്നു മാറി കഴിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതുമായി ബന്ധപ്പെട്ട് തനിക്കെതിരെ സി.പി.എം.
ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പള്ളിവാസല്‍ പഞ്ചായത്ത് പ്രസിഡന്റ് തുളസീഭായി കൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട ഷീലാകുമാരി, താന്‍ കുടുംബ പ്രശ്‌നങ്ങള്‍ മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് ബൂത്ത് ലെവല്‍ ഓഫീസറായി ചുമതല ഉണ്ടായിരുന്ന ഷീലാകുമാരി സ്ലിപ്പുകള്‍ വിതരണം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയും മാസനികമായി പീഠിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് ആരോപണം. ഇതില്‍ മനം നൊന്താണ് ഷീലാകുമാരി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് വരുത്തിത്തീര്‍ക്കാന്‍ പഞ്ചായത്തിലെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ സി.പി.എം. പ്രവര്‍ത്തകര്‍ ഗൂഢശ്രമം നടത്തുകയാണെന്നും യു.ഡി.എഫ്. നേതാക്കള്‍ ആരോപിച്ചു. ഇത്തരം രാഷ്ട്രീയ ഗൂഡാലോചനകളും നുണപ്രചരണങ്ങളും സി.പി.എം. അവസാനിപ്പിച്ച് പിന്മാറണമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ കെ.ജെ. സിബി, ചെയര്‍മാന്‍ ഷാഫി കോട്ടയില്‍, പഞ്ചായത്ത് അംഗങ്ങളായ എം.എം. റഹിം, ടൈറ്റസ് തോമസ്, വസന്തകുമാരി തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."