റബര്‍ മരങ്ങള്‍ക്കു തീപിടിച്ച് രണ്ടുപേര്‍ക്കു പൊള്ളലേറ്റു
കല്ലമ്പലം: നാവായിക്കുളം കോട്ടറക്കോണം സാമിയാര്‍കുന്നില്‍ രണ്ടേക്കറോളം സ്ഥലത്തെ റബര്‍ മരങ്ങള്‍ക്ക് തീപിടിച്ചു. തീകെടുത്താന്‍ ശ്രമിച്ച നാട്ടുകാരില്‍ ചിലര്‍ക്കു പൊള്ളലേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. റോഡിനു സൈഡിലെ കരിയിലകളില്‍ നിന്നുമാണ് തീ റോഡിനിരുവശങ്ങളിലുമുള്ള പുരയിടങ്ങളിലെക്കും റബര്‍ മരങ്ങളിലെക്കും വ്യാപിച്ചത്. ശക്തമായി വീശിയ കാറ്റില്‍ ശരവേഗതയില്‍ തീ പടരുകയായിരുന്നു. സംഭവമറിഞ്ഞു തടിച്ചു കൂടിയ നാട്ടുകാര്‍ തീ നിയന്ത്രണ വിധേയമാക്കാനും ജനവാസമേഖലയിലേക്ക് പടരാതിരിക്കാനും കിണഞ്ഞു പരിശ്രമിച്ചു. ഇതിനിടയില്‍ സ്ത്രീകളടക്കം നിരവധിപേര്‍ക്ക് പൊള്ളലേറ്റു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ആറ്റിങ്ങല്‍ നിന്നെത്തിയ അഗ്‌നിശമനശമനയുടെ വാഹനങ്ങള്‍ സ്ഥലത്തെത്താനുള്ള വഴിയറിയാതെ വൈകി സ്ഥലത്തെത്തിയപ്പോഴേക്കും നാട്ടുകാര്‍ തീ നിയന്ത്രണ വിധേയമാക്കിയിരുന്നു.
കോട്ടാറക്കോണം സ്വദേശികളായ സബീനയുടെയും സുലേഖയുടെയും റബര്‍ മരങ്ങള്‍ക്കാണ് തീ പിടിച്ചത്. പ്രദേശത്ത് രാപകലന്യേ കഞ്ചാവിന്റെ ഉപയോഗവും മദ്യപാനവും പുകവലിയും നടക്കുന്നതായും നിരവധി വാഹനങ്ങളാണ് ഇവിടെ വന്നുപോകുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. മദ്യകുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും സിഗററ്റ് കുറ്റികളും റോഡിനിരുവശവും വലിച്ചെറിയുന്നുണ്ടെന്നും ഇതുമൂലം തെരുവ് നായ്ക്കളുടെ ഭീക്ഷണി നേരിടുന്നതായും വലിച്ചെറിഞ്ഞ സിഗററ്റ് കുറ്റിയില്‍ നിന്നാകാം തീ പടര്‍ന്നതെന്നും പ്രദേശ വാസികള്‍ പറയുന്നു. സ്ഥലത്ത് പൊലിസ്് പട്രോളിംഗ് ശക്തമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."