ആര്‍.എസ്.പിയില്‍ നിന്നും പ്രവര്‍ത്തകര്‍ രാജിവച്ചു
നെടുമങ്ങാട്: ആര്‍.എസ്.പിയുടെ രാഷ്ട്രീയ നിലപാടില്‍ പ്രതിഷേധിച്ചു അരുവിക്കര മണ്ഡലത്തിലെ നൂറിലധികം പ്രവര്‍ത്തകര്‍ രാജിവച്ചു സി.പി. ഐയില്‍ ചേരാന്‍ തീരുമാനിച്ചതായി ആര്‍.എസ്.പി മുന്‍ നേതാക്കളായ ജി. ശശി, ചാങ്ങയില്‍ വിജയന്‍, വലിയ കലുങ്ക് കൃഷ്ണന്‍നായര്‍, ഉഴമലയ്ക്കല്‍ നാസര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പാര്‍ലമെന്റ് സീറ്റ് നിഷേധിച്ച സാഹചര്യത്തില്‍ എല്‍.ഡി.എഫ് മുന്നണിവിട്ട ആര്‍.എസ്.പിയുടെ രാഷ്ട്രീയ നിലപാട് തിരുത്തണമെന്ന് പാര്‍ട്ടി അണികളുകളുടെ ആവശ്യം അംഗീകരിക്കാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയതോതില്‍ പ്രതിഷേധമുണ്ട്. യു.ഡി.എഫ് പക്ഷത്തു തുടരുന്ന ആര്‍.എസ്.പി യുടെ കേരളഘടകത്തിന്റെ നിലപാട് കേന്ദ്ര നേതൃത്വത്തിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമാണ്. ഇതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍ അറിയിച്ചു. ആര്‍.എസ്.പി വിട്ടവരെ സ്വാഗതം ചെയ്യുന്നതായി പത്രസമ്മേളനത്തില്‍ പങ്കെടുത്ത സി.പി.ഐ ജില്ലാ എക്‌സിക്യുട്ടിവ് അംഗം മീനാങ്കല്‍ കുമാര്‍ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ് റഷീദ് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."