HOME
DETAILS

പോളച്ചിറ ഏലായില്‍ നെല്‍കൃഷിക്ക് തുടക്കമായി

  
backup
February 04, 2017 | 8:24 AM

%e0%b4%aa%e0%b5%8b%e0%b4%b3%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b1-%e0%b4%8f%e0%b4%b2%e0%b4%be%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95

കൊല്ലം: ഹരിത കേരളം മിഷന്റെ ഭാഗമായി പോളച്ചിറ ഏലായില്‍ 300 ഏക്കറില്‍ നെല്‍കൃഷിക്ക് തുടക്കം കുറിച്ചു. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ വിത്തു വിതച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രദേശവാസികള്‍ക്കാകെ ഗുണം ലഭിക്കുന്ന തരത്തില്‍ ഏലായില്‍ സമഗ്ര കാര്‍ഷിക പദ്ധതി നടപ്പാക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വരും വര്‍ഷങ്ങളില്‍ 1500 ഏക്കര്‍ വിസ്തൃതിയിലേക്ക് കൃഷി വ്യാപിപ്പിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
2013ന് ശേഷം ആദ്യമായാണ് പോളച്ചിറ ഏലായില്‍ കൃഷി നടക്കുന്നത്. 149 കര്‍ഷകര്‍ ഇതിനകം കൃഷിഭവനില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. 8800 കിലോ വിത്തുകളാണ് കൃഷിക്ക് ഉപയോഗിക്കുക. കൂലി ചിലവ് സബ്‌സിഡി ഗ്രാമപഞ്ചായത്തും ജില്ലാ പഞ്ചായത്തും സംയുക്തമായി നല്‍കി. ചിറക്കര ഗ്രാമപഞ്ചായത്ത് സമിതിയുടെയും കൃഷിഭവന്റെയും നേതൃത്വത്തിലുള്ള പാടശേഖര സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
വിവിധ പ്രവൃത്തികള്‍ക്കായി ചിറക്കര ഗ്രാമപഞ്ചായത്ത് 14 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് 3.30 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത്, ഗ്രാമബ്ലോക്ക് പഞ്ചായത്തുകള്‍, കൃഷി വകുപ്പ്, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ ഏകോപനം മാതൃകാപരമായി നടക്കുന്നു. 105 ദിവസത്തിനുള്ളില്‍ കൊയ്ത്തിന് തയാറാകുന്ന പോളച്ചിറ ഏലയില്‍ നിന്ന് 500 ടണ്‍ നെല്ലിന്റെ ഉല്‍പാദനമാണ് പ്രതീക്ഷിക്കുന്നത്.
ഉദ്ഘാടന സമ്മേളനത്തില്‍ ജി എസ് ജയലാല്‍ എം .എല്‍. എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ .ജഗദമ്മ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എ .ഗിരിജാകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മായാ സുരേഷ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ് ചെയര്‍മാന്‍ വി .ജയപ്രകാശ്, ജില്ലാ പഞ്ചായത്തംഗം എന്‍. രവീന്ദ്രന്‍, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ് .ലൈല, ബ്ലോക്ക് പഞ്ചായത്തംഗം പ്രൊഫ. ലീ, ചിറക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുശീലാദേവി, വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ മധുസൂധനന്‍ പിള്ള, ശകുന്തളാദേവി, ഉല്ലാസ് കൃഷ്ണന്‍, വിവിധ ത്രിതല ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി പ്രേമചന്ദ്രനാശാന്‍ സ്വാഗതവും കൃഷി ഓഫീസര്‍ ഷെറിന്‍ എ സലാം നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ വിമാന സർവീസുകൾ: ചില റൂട്ടുകളിൽ മാറ്റങ്ങൾ; യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ നിർദേശം

qatar
  •  7 days ago
No Image

'വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയാന്‍ പാടില്ല'; ആശുപത്രിക്കകത്ത് രാഷ്ട്രീയത്തിന് വിലക്ക് ഏര്‍പ്പെടുത്തി കെ. മുരളീധരന്‍

Kerala
  •  7 days ago
No Image

വി. എ ഹസ്സൻ അഹമദ് നഹ്ജുർറശാദ് ട്രസ്റ്റ് ചെയർമാൻ 

latest
  •  7 days ago
No Image

വി.എസിന്റെ ഓര്‍മ്മക്കുറിപ്പുള്ള വാരാന്തപതിപ്പ് അവസാന നിമിഷം  ഒഴിവാക്കി ദേശാഭിമാനി, സാങ്കേതിക പിഴവെന്ന് വിശദീകരണം

Kerala
  •  7 days ago
No Image

രാമക്ഷേത്ര ട്രസ്റ്റ് സംഭാവന തട്ടിപ്പ്; പ്രധാനമന്ത്രി മൗനം വെടിയണം, മോദിക്ക് രാഹുല്‍ -ഖാര്‍ഗെയുടെ കത്ത്

National
  •  7 days ago
No Image

'തോന്നുംപടി ലോഡ് ഷെഡിങ് പാടില്ല'; കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമ്മിഷന്റെ രൂക്ഷ വിമര്‍ശനം

Kerala
  •  7 days ago
No Image

71കാരിയായ അമ്മയ്ക്ക് ക്രൂരമര്‍ദ്ദനം, കൈ തല്ലിയൊടിച്ചു: മകന്‍ അറസ്റ്റില്‍

Kerala
  •  7 days ago
No Image

യുദ്ധത്തിന്റെ ആഘാതം: ദുബൈയിൽ വൻ തൊഴിൽ നഷ്ടമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്; ടൂറിസം, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകളിൽ മാന്ദ്യം; ശമ്പളക്കുറവും

uae
  •  7 days ago
No Image

ഓപറേഷന്‍ തൂഫാന്‍: സമസ്ത സ്പെഷല്‍ കാംപയിന്‍ ഉദ്ഘാടനം നാളെ

latest
  •  7 days ago
No Image

മദ്യപാനത്തിനിടെ തര്‍ക്കം; കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയില്‍

Kerala
  •  7 days ago