ചൈന- പാക് സാമ്പത്തിക ഇടനാഴിയില്‍ ഇന്ത്യയും പങ്കാളിയാകണമെന്ന് പാക് മന്ത്രി
വാഷിംഗ്ടണ്‍: ചൈന- പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയില്‍ ഇന്ത്യയും പങ്കാളിയാകണമെന്ന് പാക് ആസൂത്രണ-വികസന വകുപ്പുമന്ത്രി അസന്‍ ഇക്ബാല്‍. പദ്ധതിയെ കണ്ണടച്ച് എതിര്‍ക്കുന്നതിനു പകരം ഇരുരാഷ്ട്രങ്ങളുമായും സഹകരിച്ച് അവസരങ്ങള്‍ ഉപയോഗിക്കുകയാണു വേണ്ടതെന്നു മന്ത്രി പറഞ്ഞു.
പദ്ധതിയോട് ഇന്ത്യയുടെ പ്രതികരണം ബോധത്തോടെയുള്ളതല്ല. പ്രാദേശിക സഹകരണത്തിനായുള്ള അവസരങ്ങള്‍ ഇന്ത്യ ഉപയോഗപ്പെടുത്തണം. പദ്ധതിയുമായി സഹകരിച്ചാല്‍ ചൈനയുമായി ഇന്ത്യയ്ക്ക് റോഡ് ഗതാഗതം മെച്ചപ്പെടുത്താമെന്നും ഇതു വ്യാപാര ബന്ധത്തിനു ഇരുരാജ്യങ്ങള്‍ക്കും സഹായകരമാകുമെന്നും അസന്‍ ഇക്ബാല്‍ പറഞ്ഞു.
പാക്കിസ്താന്‍ വഴി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സാമ്പത്തിക ഇടനാഴിക്ക് 50 ബില്യണ്‍ യുഎസ് ഡോളറാണ് ഇതിനകം ചൈന മുടക്കിയിട്ടുള്ളത്. 3000 കിലോമീറ്റര്‍ നീളുന്ന സാമ്പത്തിക ഇടനാഴി യാഥാര്‍ഥ്യമായാല്‍ ചൈനയ്ക്ക് കടല്‍ മാര്‍ഗം ആശ്രയിക്കാതെയൂറോപ്പിലേക്കും അറബ് രാജ്യങ്ങളിലേക്കും ചരക്കുകയറ്റി അയക്കാന്‍ സാധിക്കും.
വാതക പൈപ്പ് ലൈന്‍, റെയില്‍-റോഡ് ഗതാഗതം എന്നിവയാണ് സാമ്പത്തിക ഇടനാഴി വഴി ചൈന ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതു വഴി സൈനിക വിന്യാസവും നടത്താന്‍ സാധിക്കുമെന്നതിനാല്‍ ഇന്ത്യക്ക് വന്‍ വെല്ലുവിളിയാണ് ഈ പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."