HOME
DETAILS

സാഹിത്യ ലോകത്തോടാണ് കൂടുതല്‍ അസഹിഷ്ണുതയെന്ന് മുഖ്യമന്ത്രി

  
backup
February 04, 2017 | 2:46 PM

%e0%b4%b8%e0%b4%be%e0%b4%b9%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%9f%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81

കോഴിക്കോട്: സാഹിത്യ ലോകത്തോടാണ് കൂടുതല്‍ അസഹിഷ്ണുതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ സാംസ്‌കാരിക പ്രബുദ്ധതയ്ക്ക് കോട്ടം തട്ടുന്ന രീതിയിലുള്ള അസഹിഷ്ണുതയുമായി ചിലര്‍ രംഗത്തെത്തിയെന്നും അതിനെതിരെ ശക്തമായ ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


എഴുത്തുകാരോട് അവര്‍ എന്ത്, എങ്ങനെ എഴുതണമെന്ന് കല്‍പിക്കുന്ന ഇരുണ്ട കാലത്താണ് നാം ഇന്ന് ജീവിക്കുന്നത്.

സാഹിത്യത്തിന് പുറത്തു നിന്ന് സാഹിത്യത്തിന് അവസാന വാക്ക് പറയാന്‍ ശ്രമിക്കുകയും അതിനായി ചില അനുയായികളെ ചട്ടം കെട്ടി അവര്‍
വാളുകളുമായി നടക്കുകയുമാണ് . വര്‍ഗീയത കലാരംഗത്ത് കടന്നുവന്നാല്‍ മൗലികതയുടേതായ ഒരു പൊടിപ്പ് പോലും ഉണ്ടാവില്ലെന്നും പിണറായി പറഞ്ഞു.

 

pinarayi


വിയോജനാഭിപ്രായം പറയാന്‍ സമ്മതിക്കാത്ത സമൂഹം എങ്ങനെ ജനാധിപത്യ സമൂഹമാകും. ദബോല്‍ക്കറും,ഗോബിന്ദ് പന്‍സാരെയും , കല്‍ബുര്‍ഗിയും ചെയത അപരാധമെന്തായിരുന്നുവെന്നും പിണറായി ചോദിച്ചു.

ഭരണഘടനയെ പോലും വെല്ലു വിളിച്ച് നീതിന്യായ സംഹിതകളെ സാക്ഷിയാക്കി നടക്കുന്ന ഇത്തരം നരാധമ വിധ്വംസക പ്രവര്‍ത്തികള്‍ക്കെതിരായി ശബ്ദം ഉയര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

എം എഫ് ഹുസൈന് നാടു വിടേണ്ടി വന്നതും , യു ആര്‍ അനന്തമൂര്‍ത്തിക്ക് മരണക്കിടക്കയില്‍ പാക്കിസ്ഥാനിലേക്കുള്ള ടിക്കറ്റ് കൊടുത്തതും, ഇന്നും പലരോടും പാക്കിസ്ഥാനിലേക്ക് പോകാന്‍ പറയുന്നതും ഈ അസഹിഷ്ണുതയുടെ വക്താക്കളാണ്.


കേരളത്തിലും ഇത്തരം ശക്തികള്‍ വേരുറപ്പിക്കുകയാണ് കമലിനെതിരായ ആക്രോശങ്ങളും, എം.ടി ക്ക് എതിരായുണ്ടായ പരാമര്‍ശങ്ങളും ഇതിന് ഉദാഹരണമാണ് . സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവര്‍ നിതാന്ത ജാഗ്രത പുലര്‍ത്തേണ്ട ഘട്ടമാണിത് . സാംസ്‌കാരിക കേരളം ഇതിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും പിണറായി ആവശ്യപെട്ടു.

 

pinarayi

 

ഭാഷയേയും സംസ്‌കാരത്തെയും മനസ്സിനേയും സംസ്‌കരിച്ചെടുക്കുന്ന മഹത്തായ സാഹിത്യോത്സവത്തിന് എല്ലാവിധ പിന്തുണയും സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

പ്രദീപ് കുമാര്‍ എം എല്‍ എ അധ്യക്ഷനായ ചടങ്ങില്‍ എം മുകുന്ദന്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ സച്ചിദാനന്ദന്‍ , ജനറല്‍ കണ്‍വീനര്‍ എ കെ അബ്ദുള്‍ ഹക്കീം എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രാൻസ് തോറ്റപ്പോൾ വീണത് ഇറ്റലി; എക്കാലത്തെയും വലിയ റെക്കോർഡുമായി സ്പെയിൻ ലോകകപ്പ് ഫൈനലിൽ!

Football
  •  7 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേട്; അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി

Kerala
  •  7 days ago
No Image

യുഎഇയിൽ വീണ്ടും മഴ; വരും ദിവസങ്ങളിലും ശക്തമായ പൊടിക്കാറ്റ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  7 days ago
No Image

വിപണിയിൽ ആവശ്യക്കാരില്ല; വിറ്റഴിക്കാനാവാതെ കെട്ടിക്കിടക്കുന്നത് 700 കോടി ലീറ്റർ എഥനോൾ; ആരുടെ താല്പര്യമാണ് എഥനോൾ നയം?

National
  •  7 days ago
No Image

ദുബൈ മെട്രോയിലെ 'അഴുക്കുപിടിച്ച' ബോർഡ് ചൂണ്ടിക്കാട്ടി; വൈറലായതിന് പിന്നാലെ മലയാളി യുവാവിന് ആർടിഎയുടെ ആദരം

uae
  •  7 days ago
No Image

സെമിയിൽ വീണിട്ടും വീഴാതെ എംബാപ്പെ; മെസ്സിയെ മറികടന്ന് ഗോൾഡൻ ബൂട്ട് റേസിൽ ഫ്രഞ്ച് നായകൻ മുന്നിൽ

Football
  •  7 days ago
No Image

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

Kerala
  •  7 days ago
No Image

പാലക്കാട് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kerala
  •  7 days ago
No Image

അഗാർക്കറെ വീഴ്ത്തി ബുംറ; ഏകദിനത്തിൽ 150 വിക്കറ്റുകൾ, ഒപ്പം ഇംഗ്ലീഷ് മണ്ണിൽ പുതിയ ചരിത്രവും!

Cricket
  •  7 days ago
No Image

ശൈഖ് മുഹമ്മദിന് 77-ാം ജന്മദിനം; മികവിന്റെയും നവോത്ഥാനത്തിന്റെയും ആഗോള നായകൻ

uae
  •  7 days ago