HOME
DETAILS

ജാമിഅ ബദരിയ്യ ഇസ്്‌ലാമിയ്യ സമ്മേളനം സമാപിച്ചു

  
backup
February 05 2017 | 01:02 AM

%e0%b4%9c%e0%b4%be%e0%b4%ae%e0%b4%bf%e0%b4%85-%e0%b4%ac%e0%b4%a6%e0%b4%b0%e0%b4%bf%e0%b4%af%e0%b5%8d%e0%b4%af-%e0%b4%87%e0%b4%b8%e0%b5%8d%e0%b5%8d%e2%80%8c%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%af

പെരുമണ്ണ: മൂന്ന് ദിവസങ്ങളിലായി നടന്ന ജാമിഅ ബദരിയ്യ ഇസ്‌ലാമിയ്യ സമ്മേളനം സമാപിച്ചു. സമ്മേളന പരിപാടിയില്‍ എ.എം മുല്ലക്കോയ തങ്ങള്‍ പതാക ഉയര്‍ത്തി. ദിക്ര്‍ ദുആ മജ്‌ലിസിന് സമസ്ത കേന്ദ്ര മുശാവറ അംഗം വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. എ.വി.അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ടി.എ ഹുസൈന്‍ ബാഖവി അധ്യക്ഷനായി.
ശമീര്‍ ദാരിമി കൊല്ലം മുഖ്യ പ്രഭാഷണം നടത്തി. കെ .എന്‍ മുഹമ്മദലി സ്വാഗതവും സി. ആലി നന്ദിയും പറഞ്ഞു.
മതപ്രഭാഷണം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.അബ്ദുറഹ്മാന്‍ അദ്ധ്യക്ഷനായി. ജലീല്‍ റഹ്മാനി വാണിയന്നൂര്‍ മുഖ്യ പ്രഭാഷണം നടത്തി. വി.ടി മാമുക്കോയ സ്വാഗതവും എം.പി മജീദ് നന്ദിയും പറഞ്ഞു. വാര്‍ഷിക പൊതുസമ്മേളനം എം.സി മായിന്‍ഹാജി ഉദ്ഘാടനം ചെയ്തു.പി.വി അബ്ദുറഹ്മാന്‍ ബാഖവി, പി.പി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ടി.എ ഹുസൈന്‍ ബാഖവി, ടി.സിദ്ദീഖ്, കെ.എ ഖാദര്‍ മാസ്റ്റര്‍, കെ.അഹമ്മദ്, സി. നൗഷാദ്, കെ.ബാലന്‍, മഞ്ചപ്പാറ അബ്ദുറഹ്മാന്‍ ഹാജി, സി.പി ഹാരിസ് ബാഖവി കമ്പളക്കാട്, ഒ.പി. അഷ്‌റഫ്,എം.വി കുഞ്ഞാമു, വി.പി കുഞ്ഞഹമ്മദ് സംസാരിച്ചു. സ്വാലിഹ് നിസാമി എളേറ്റില്‍ മുഖ്യ പ്രഭാഷണം നടത്തി.വി.പി മുഹമ്മദ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."