ശംസുല്‍ ഉലമാ ഉറൂസ് ഇന്ന് യമാനിയ്യയില്‍
കുറ്റിക്കാട്ടൂര്‍: ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ് ലിയാരുടെ 22 ാം ഉറൂസ് മുബാറക് ഇന്ന് വൈകിട്ട് നാലിന് യമാനിയ്യ കാംപസില്‍ നടക്കും. സമസ്ത പ്രസിഡന്റും യമാനിയ്യ പ്രിന്‍സിപ്പലുമായ സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടം നിര്‍വഹിക്കും.അബ്ദുല്ലാ മുഹമ്മദ് മുഖ്യാഥിതിയാവും. മുസ്തഫല്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തും. പ്രാര്‍ഥനക്ക് സമസ്ത മുശാവറ അംഗം മാണിയൂര്‍ അഹ്മദ് മൗലവിയും മൗലിദ് സദസിന് ഒളവണ്ണ അബൂബക്കര്‍ ദാരിമിയും നേതൃത്വം നല്‍കും. മികച്ച കാഥികനായി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി തെരഞ്ഞെടുത്ത മിര്‍ഷാദ് യമാനി ചാലിയത്തെ ചടങ്ങില്‍ യമാനീസ് സെന്‍ട്രല്‍ കമ്മിറ്റി ആദരിക്കും.
കാംപസ് യാത്രക്ക് പതാക കൈമാറിമലപ്പുറം:'വികല വിദ്യാഭ്യാസം വിചാരണ ചെയ്യുന്നു' എന്ന പ്രമേയത്തില്‍ നാളെ മുതല്‍ ജനുവരി 19 വരെ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് കാംപസ് യാത്രയുടെ പതാക, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ഉത്തര-ദക്ഷിണ മേഖലാ ക്യാപ്റ്റന്‍മാരായ ഷബിന്‍ മുഹമ്മദിനും ഇസ്ഹാഖ് ഹിള്‌റിനും കൈമാറി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ഥന നിര്‍വഹിച്ചു.ജനുവരി 11 ന് കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ നിന്നാരംഭിക്കുന്ന ഉത്തര മേഖലാ യാത്ര കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പര്യടനം നടത്തി തൃശൂരില്‍ സമാപിക്കും. അന്നേ ദിവസം തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ നിന്നാരംഭിക്കുന്ന ദക്ഷിണ മേഖല യാത്ര കൊല്ലം, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ പര്യടനം നടത്തും.50 സ്വീകരണ സ്ഥലങ്ങളിലായി 120 കാംപസ് യൂനിറ്റുകള്‍ ഭാഗമാകുന്ന 'കാംപസ് യാത്രയില്‍' അധ്യാപകര്‍ക്ക് സ്‌നേഹാദരം അര്‍പ്പിക്കല്‍, മയക്കുമരുന്നുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കൈമാറുന്ന ഒപ്പ് ഫയല്‍, പെണ്‍കുട്ടികള്‍ക്ക് പ്രാര്‍ഥനാ മുറികളിലേക്ക് കിറ്റ് നല്‍കല്‍, വിവിധ വിദ്യാര്‍ഥി രാഷ്ട്രീയ സംഘടനകളുമായി സൗഹൃദ ചര്‍ച്ച എന്നിവ സംഘടിപ്പിക്കും. യാത്രയോടനുബന്ധിച്ച് കാംപസ് സന്ദര്‍ശനത്തിന് പുറമേ 13 കേന്ദ്രങ്ങളില്‍ 'അക്കാദമിക് സ്ട്രീറ്റ്' എന്ന പേരില്‍ വിവിധ വിദ്യാഭ്യാസ-സാംസ്‌കാരിക-രാഷ്ട്രീയ വിദഗ്ധരെ പങ്കെടുപ്പിച്ച് തെരുവ് ചര്‍ച്ച സംഘടിപ്പിക്കും.സര്‍വകലാശാല നയം നടപ്പിലാക്കുക, കാംപസുകളില്‍ റിക്രിയേഷന്‍ സെന്റര്‍ സ്ഥാപിക്കുക, മയക്കുമരുന്നുകള്‍ നിരോധിക്കുക, വര്‍ഗീയ-തീവ്രവാദ ആശയങ്ങളെ ഉന്മൂലനം ചെയ്യുക, പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതവും ആദരണീയവുമായ കലാലയ സംസ്‌കൃതി ഒരുക്കുക, ബിരുദ മേഖലയിലെ ആണ്‍കുട്ടികളുടെ അസാന്നിധ്യം പഠിക്കാന്‍ സര്‍ക്കാര്‍ കമ്മിഷനെ നിയോഗിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് യാത്ര സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."