HOME
DETAILS

പ്രധാനമന്ത്രിപദം തന്റെ ആഗ്രഹമല്ലെന്ന് അഖിലേഷ് യാദവ്

  
backup
February 05, 2017 | 1:37 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%aa%e0%b4%a6%e0%b4%82-%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%86

ലഖ്‌നോ: പ്രധാനമന്ത്രി പദം തന്റെ ആഗ്രഹമല്ലെന്നും ഉത്തര്‍പ്രദേശാണ് തന്റെ പ്രവര്‍ത്തനമണ്ഡലമെന്നും മുഖ്യമന്ത്രി അഖിലേഷ് യാദവ്.
തനിക്ക് പ്രവര്‍ത്തിക്കാന്‍ ചുമതലപ്പെട്ട സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. അതിന് പുറത്ത് പ്രധാനമന്ത്രിയാവുകയെന്ന ഉത്തരവാദിത്തമോ അതിനുള്ള ആഗ്രഹമോ ഇപ്പോള്‍ തനിക്കില്ലെന്നും ലഖ്‌നോയില്‍ ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ എസ്.പി-കോണ്‍ഗ്രസ് സഖ്യം വന്‍ഭൂരിപക്ഷം നേടും. 403 അംഗ സീറ്റില്‍ 300ലധികം സീറ്റുകള്‍ സഖ്യം നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഖിലേഷ് അറിയിച്ചു. താന്‍ നടപ്പാക്കിയ പദ്ധതികളുടെ പ്രയോജനം കിട്ടിയവരില്‍ 50 ശതമാനം വോട്ടുചെയ്താല്‍ തന്നെ എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിന് വിജയിക്കാനുള്ള ഭൂരിപക്ഷം ഉണ്ടാകും. സംസ്ഥാനത്തെ 55 ലക്ഷം സ്ത്രീകളാണ് സമാജ് വാദി പെന്‍ഷന്‍ പദ്ധതിക്ക് കീഴില്‍ വന്നിട്ടുള്ളത്.
18 ലക്ഷം ലാപ്‌ടോപ്പുകള്‍ നല്‍കി. സ്വാതന്ത്ര്യത്തിനുശേഷം തന്റെ സര്‍ക്കാറാണ് സംസ്ഥാനത്ത് മെഡിക്കല്‍ സീറ്റ് ഇരട്ടിയായി വര്‍ധിപ്പിച്ചത്. പാവപ്പെട്ട വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി കന്യാവിദ്യാധന്‍ യോജന പോലുള്ള പദ്ധതികള്‍ നടപ്പാക്കി. ഇതെല്ലാം തന്റെ സര്‍ക്കാറിനോടുള്ള ജനങ്ങളുടെ താല്‍പര്യം വര്‍ധിപ്പിക്കുകയേയുള്ളൂ-മുഖ്യമന്ത്രി വ്യക്തമാക്കി.പിതാവുമായുള്ള തര്‍ക്കത്തെക്കുറിച്ചുള്ള ചോദ്യത്തിന് പിതാവും പുത്രനും തമ്മിലുള്ള ബന്ധത്തിന് ഇതുവരെ ഒരു തരത്തിലുള്ള വിള്ളലും വീണിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ തമ്മിലുള്ള ഒരു യുദ്ധത്തിന് പറ്റിയ സാഹചര്യമല്ല ഇപ്പോഴുള്ളത്. എല്ലാവരും അത്തരത്തിലാണ് പ്രതീക്ഷിക്കുന്നത്. സമാജ് വാദി പാര്‍ട്ടിയുടെ എല്ലാമാണ് മുലായം സിങ്.
പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ മുലായത്തോട് കടപ്പെട്ടവരാണ് താനടക്കമുള്ളവര്‍. തെരഞ്ഞെടുപ്പു പ്രചാരണത്തിന് മുലായം ഉണ്ടാകുമോയെന്ന ചോദ്യത്തിന് തങ്ങളുടെ ഇപ്പോഴത്തെ ലക്ഷ്യം പാര്‍ട്ടി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുകയാണെന്ന് അഖിലേഷ് മറുപടി നല്‍കി. നേതാജിയോടുള്ള കടപ്പാട് മുന്‍നിര്‍ത്തി വീണ്ടും ജനങ്ങള്‍ തങ്ങളെ അധികാരത്തിലേറ്റുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബോണ്ടി ബീച്ച് ഭീകരാക്രമണം; അക്രമിയെ സാഹസികമായി കീഴ്‌പ്പെടുത്തിയ 'ആസ്‌ട്രേലിയയുടെ ഹീറോ' സുഖം പ്രാപിക്കുന്നു

International
  •  15 hours ago
No Image

യുഎഇയിൽ വാഹനാപകടം: മൂന്ന് തൊഴിലാളികൾ മരിച്ചു, നാലുപേർക്ക് പരുക്ക്

uae
  •  15 hours ago
No Image

കടുവാ ഭീഷണി: പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ 10 വാർഡുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ജാഗ്രതാ നിർദ്ദേശം 

Kerala
  •  15 hours ago
No Image

ഫിഫ അറബ് കപ്പ്: യുഎഇയെ തകർത്ത് മൊറോക്കോ ഫൈനലിൽ; 'അറ്റ്‌ലസ് ലയൺസിന്റെ' വിജയം എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്ക്

uae
  •  15 hours ago
No Image

വെള്ളാപ്പള്ളിയുടെ വര്‍ഗീയ പ്രസംഗങ്ങള്‍ സിപിഎമ്മിന് തിരിച്ചടിയായി; വിമര്‍ശിച്ച് പ്രാദേശിക നേതാവ്

Kerala
  •  15 hours ago
No Image

ആഡംബര കാർ നിയന്ത്രണം വിട്ട് പാഞ്ഞു; സ്കൂട്ടറിലും ഓട്ടോയിലും ഇടിച്ചു, യുവാവിന് ഗുരുതര പരുക്ക്

Kerala
  •  15 hours ago
No Image

പുതിയ ആർട്ട് യൂണിവേഴ്സിറ്റി പ്രഖ്യാപിച്ച് ഷാർജ ഭരണാധികാരി; ഷെയ്ഖ ഹൂർ അൽ ഖാസിമി പ്രസിഡന്റ്

uae
  •  15 hours ago
No Image

പരീക്ഷക്കെത്തിയ എട്ടാം ക്ലാസ് വിദ്യാർഥിയെ കാണാനില്ല; പൊലിസ് അന്വേഷണം ഊർജിതം

Kerala
  •  15 hours ago
No Image

ഓടികൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ ടയർ ഊരിത്തെറിച്ചു; തലനാരിഴക്ക് ഒഴിവായത് വൻ ദുരന്തം

Kerala
  •  16 hours ago
No Image

സമസ്ത സെൻറിനറി ക്യാമ്പ് ചരിത്രസംഭവമാകും; പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ

organization
  •  16 hours ago