ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഏകീകൃത മൂല്യവര്‍ധിത നികുതി അടുത്ത വര്‍ഷം മുതല്‍
മനാമ: ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഏകീകൃത മൂല്യവര്‍ധിത നികുതിയും (വാറ്റ്) പുതിയ സെലക്ടീവ് നികുതിയും 2018ല്‍ നിലവില്‍ വരും. ഇതിനുള്ള ആദ്യ പടിയെന്നോണം വിവിധ രാഷ്ട്രങ്ങള്‍ ഇതു സംബന്ധിച്ച കരാറുകള്‍ അംഗീകരിച്ചു വരികയാണ്.
സഊദിക്കു പിന്നാലെ കഴിഞ്ഞ ദിവസം ബഹ്റൈനും കരാറില്‍ ഒപ്പുവച്ചു. ബഹ്റൈന്‍ ധന മന്ത്രി ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫയാണ് കരാറില്‍ ഒപ്പുവച്ചത്.
ഇതോടെ മറ്റു ജി.സി.സി രാഷ്ട്രങ്ങള്‍ക്കൊപ്പം ബഹ്റൈനിലും ഈ നികുതി സമ്പ്രദായം നിലവില്‍ വരും. ഇതുസംബന്ധിച്ച ഭരണഘടനാപരവും നിയമപരവുമായ കാര്യങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ബഹ്റൈന്‍ പുതിയ നിയമം നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ചില ഉല്പന്നങ്ങള്ക്ക് അഞ്ചുശതമാനം നികുതി ഏര്‍പ്പെടുത്തുമെങ്കിലും അടിസ്ഥാന ഭക്ഷണ സാധനങ്ങളിലും മരുന്നുകളിലും അനുബന്ധ സാധനങ്ങളിലും ഈ നികുതി ചുമത്തില്ല.
ഇതിനായി പാര്‍ലമെന്റും ശൂറ കൗണ്‍സിലും നിയമം പാസാക്കിയ ശേഷം നടപടികള്‍ തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. 90 ശതമാനത്തോളം ഉല്പന്നങ്ങളും ഈ നികുതിക്ക് പുറത്തുവരുന്നതിനാല് പുതിയ പരിഷ്കാരം കുറഞ്ഞ വരുമാനക്കാരായ പൗരന്മാരെ ബാധിക്കില്ലെന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ആരിഫ് ഖമീസ് പറഞ്ഞു.
ജി.സി.സി രാജ്യങ്ങള്‍ തമ്മില്‍ ധാരണയായ വാറ്റ് നിരക്ക് ലോകത്തു തന്നെ ഏറ്റവും കുറഞ്ഞതാണെന്ന് ഇന്‍ഫര്‍മേഷന്‍ കാര്യ മന്ത്രി അലി അല്‍ റുമെയ്ഹി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."