സാന്ത്വന രംഗത്ത് സേവനമല്ല സമര്‍പ്പണമാണ് വേണ്ടത്: മന്ത്രി എ.കെ ശശീന്ദ്രന്‍
കോഴിക്കോട്: മറ്റുള്ളരെ സഹായിക്കുന്നതിന് സാന്ത്വന രംഗത്ത് സേവനമല്ല സമര്‍പ്പണമാണ് വേണ്ടതെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. ലോക കാന്‍സര്‍ ദിനത്തിന്റെ ഭാഗമായി കോഴിക്കോട് കോര്‍പ്പറേഷനും കുടുംബശ്രീയും മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ജീവനം 2017 പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തീരദേശ സര്‍വേയുടെ ഭാഗമായി കാന്‍സര്‍ രോഗത്തെ അധിജീവിച്ച 34 പേരെ ചടങ്ങില്‍ എം.കെ രാഘവന്‍ എം.പി ആദരിച്ചു.
എം.എല്‍.എമാരായ എ. പ്രദീപ്കുമാര്‍, വി.കെ.സി മമ്മദ്‌കോയ, കൗണ്‍സിലര്‍മാരായ അനിതാ രാജന്‍, പി.സി രാജന്‍, കെ.വി ബാബുരാജ്, ടി.വി ലളിതപ്രഭ, എം.സി അനില്‍കുമാര്‍, അഡ്വ. പി.എം സുരേഷ്ബാബു, ഡോ. ടി. അജയകുമാര്‍, ഡോ,ലളിത, ജോഷി മൃണ്‍മയി ശശാക് സംസാരിച്ചു.
കോഴിക്കോട്: ലോക കാന്‍സര്‍ ദിനത്തോടനുബന്ധിച്ച് സമര്‍പ്പണം ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും എം.സി.എച്ച്.സി.ടി.എച്ച് സൊസൈറ്റിയുടെയും സംയുക്ത നേതൃത്വത്തില്‍ കാന്‍സര്‍ ദിനാചരണം നടത്തി.ചടങ്ങില്‍
കാന്‍സര്‍ ബോധവല്‍ക്കരണത്തിനായി സേവനം നടത്തിയ ഡോക്ടര്‍മാരെ ആദരിച്ചു.കൗണ്‍സിലര്‍ ബി. ആയിശാ, കെ.ഹസ്സന്‍കോയ,ഡോ.കൃഷ്ണകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."