ഹോംഗാര്‍ഡിനെ ലോറിയിടിപ്പിച്ച കേസില്‍ പ്രതിക്കു തടവ്
തലശ്ശേരി: ഇരിട്ടി പൊലിസ് സ്റ്റേഷനിലെ ഹോംഗാര്‍ഡിനെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ ഏഴുവര്‍ഷം തടവിനും 25,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു.
ഹോംഗാര്‍ഡ് സിബി ജോസഫിനെ ഇരിട്ടി പാലത്തിനു സമീപം ഡ്യൂട്ടിക്കിടെ ലോറികയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയും ലോറി െ്രെഡവറുമായ പേരിയ സ്വദേശി കാര്യങ്കണ്ടി വീട്ടില്‍ വി.കെ സക്കറിയെ (34)യാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് കോടതി ജഡ്ജ് അനില്‍കുമാര്‍ ശിക്ഷിച്ചത്. പ്രതി പിഴയടച്ചാല്‍ പരാതിക്കാരനായ സിബി ജോസഫിനു നല്‍കണമെന്നു കോടതി ഉത്തരവിട്ടു. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി അധിക തടവ് അനുഭവിക്കണം. ലോറി ക്ലീനറായിരുന്ന ഇരിട്ടി ആറളം കീഴ്പള്ളിയിലെ വെളുത്തവളപ്പില്‍ അബ്ദുല്റാസിഖിനെ (32) കുറ്റക്കാരനല്ലെന്നു കണ്ട് കോടതി വെറുതെവിട്ടു.
2011 ജൂണ്‍ 22നു പുലര്‍ച്ചെയാണു കേസിനാസ്പദമായ സംഭവം. കൈകാണിച്ചിട്ടും ലോറി നിര്‍ത്താതെ പോകുകയും സിബി ജോസഫിന്റെ ശരീരത്തില്‍ ലോറികയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്. പ്രൊസിക്യൂഷനായി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.കെ രാമചന്ദ്രന് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."