ബ്രിട്ടോയെത്തി, നിറകണ്‍ പുഞ്ചിരിയുമായി ഷാനവാസും കണ്ണനും
ചെറുപുഴ: സമാനശേഷിയുള്ളവര്‍ ഒത്തുചേര്‍ന്നപ്പോള്‍ മൂവരും പങ്കുവച്ചത് ജീവിതാനുഭവങ്ങളും വരും കാലഘട്ടത്തിന്റെ ദുരന്തങ്ങളും. ഇടതുവിദ്യാര്‍ഥി പ്രസ്ഥാനത്തിനായി പ്രവര്‍ത്തിക്കവെ കോണ്‍ഗ്രസുകാരുടെ കത്തിക്കിരയായി അരയ്ക്ക് താഴെ തളര്‍ന്ന സൈമണ്‍ ബ്രിട്ടോയും വാഹനാപകടത്തില്‍ നട്ടെല്ല് തകര്‍ന്ന് ക ഴുത്തിന് താഴേയ്ക്ക് ചലനശേഷി നഷ്ടപ്പെട്ട കമ്പല്ലൂരിലെ ഷാനവാസും ഡോക്ടര്‍മാര്‍ക്ക് പറ്റിയ കൈയബദ്ധത്തില്‍ വീല്‍ചെയറില്‍ കഴിയേണ്ടിവന്ന ആയന്നൂരിലെ കണ്ണന്‍ എന്ന പതിനാലുകാരനമാണ് ഷാനവാസിന്റ ഭവനത്തില്‍ ഒത്തുചേര്‍ന്നത്. ഈ സമയയത്ത് മൂവരുടെയും മുഖത്ത് ദൃശ്യമായത് വേദനയില്‍ മുങ്ങിയ സന്തോഷമാണ്. നര്‍ക്കിലക്കാട് ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സൈമണ്‍ ബ്രിട്ടോയോട് നാട്ടുകാരാണ് ഇവരെക്കുറിച്ച് പറഞ്ഞത്.
തനിക്കവരെ കണ്ടാല്‍ കൊള്ളാമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ സംഗമിച്ചത്. ലോകമറിയപ്പെടുന്ന വാഗ്മി തങ്ങളുടെ മുന്നിലെത്തിയപ്പോള്‍ നവാസിനും കണ്ണനുമുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ചുരുങ്ങിയ സമയം കൊണ്ട് തങ്ങള്‍ക്കുണ്ടായ അനുഭവങ്ങളും തങ്ങളുടെ അവസ്ഥയുടെ കാരണങ്ങും മൂവരും വിശകലനം ചെയ്തു. ഇനിയുള്ള കാലം അവശത അനുഭവിക്കുന്നവരെ സഹായിക്കാന്‍ ആളെ കിട്ടാത്ത അവസ്ഥയാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് സൈമണ്‍ ബ്രിട്ടോ പറഞ്ഞപ്പോള്‍ ഇതു തന്നെയാണ് തങ്ങളുടെയും അനുഭവമെന്ന് ഇരുവരും പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."