HOME
DETAILS
MAL
നടരാജപിള്ളയെ അപമാനിച്ച മുഖ്യമന്ത്രി മാപ്പുപറയണം: വി.എം സുധീരന്
backup
February 05 2017 | 18:02 PM
തിരുവനന്തപുരം: തിരുകൊച്ചി മന്ത്രിസഭയിലെ ധനകാര്യമന്ത്രിയും മാതൃകാ ജനനേതാവുമായിരുന്ന പി.എസ് നടരാജപിള്ളയെ അപമാനിച്ച മുഖ്യമന്ത്രി പിണറായി വിജയന് കേരളീയ സമൂഹത്തോടും നടരാജപിള്ളയുടെ കുടുംബത്തോടും മാപ്പ് പറയണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. നടരാജപിള്ളയുടെ മകന് വെങ്കിടേഷിന്റെ പേരൂര്‍ക്കടയിലുള്ള വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടരാജപിള്ളയോട് കാട്ടിയ അവഹേളനമാണിത്. ഗുരുതരമായ തെറ്റാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. തെറ്റു തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം. ലോ അക്കാദമി മാനേജ്മെന്റിനെ സംരക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ അമിത വ്യഗ്രതയാണ് തന്റെ പദവിക്ക് യോജിക്കാത്ത ഈ പദപ്രയോഗത്തിന് പ്രേരകമായതെന്നും സുധീരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."