സെഞ്ച്വറി നേട്ടവുമായി ദ്രാവിഡിന്റേയും ജോഷിയുടേയും മക്കള്‍
ബംഗളൂരു: ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം രാഹുല്‍ ദ്രാവിഡിന്റെ പാതയില്‍ തന്നെയെന്ന് തെളിയിച്ച് മകനും. ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡ് സെഞ്ച്വറി നേട്ടത്തോടെ തന്റെ സ്‌കൂള്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു. മറ്റൊരു സെഞ്ച്വറി നേട്ടവുമായി ടോപ് സ്‌കോററായി മുന്‍ ഇന്ത്യന്‍ താരം തന്നെയായ സുനി ജോഷിയുടെ മകന്‍ ആര്യന്‍ ജോഷിയും കുഞ്ഞ് ദ്രാവിഡിനൊപ്പം താരമായി.
കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ബി.ടി.ആര്‍ കപ്പ് അണ്ടര്‍ 14 ടൂര്‍ണമെന്റിലാണ് ഇരു താരങ്ങളും സെഞ്ച്വറിയുമായി തിളങ്ങി ടീമിനെ വിജയത്തിലെത്തിച്ചത്. ഇരുവരും മല്ല്യ അദിതി ഇന്റര്‍നാഷനല്‍ സ്‌കൂളിനായാണ് മത്സരിച്ചത്. വിവേകാനന്ദ സ്‌കൂളിനെയാണ് ടീം തോല്‍പ്പിച്ചത്. ഇരു താരങ്ങളുടേയും സെഞ്ച്വറി മികവില്‍ മല്ല്യ സ്‌കൂള്‍ അടിച്ചെടുത്തത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 500 റണ്‍സ്. സമിത് 150 റണ്‍സെടുത്തപ്പോള്‍ ആര്യന്‍ 154 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. വിജയം തേടിയിറങ്ങിയ വിവേകാനന്ദയുടെ പോരാട്ടം വെറും 88 റണ്‍സില്‍ അവസാനിപ്പിച്ച് 412 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് മല്ല്യ സ്‌കൂള്‍ സ്വന്തമാക്കിയത്.
സമിത് ദ്രാവിഡ് അണ്ടര്‍ 14 വിഭാഗത്തില്‍ തന്നെ നേരത്തെയും തന്റെ പ്രതിഭ അടയാളപ്പെടുത്തിയിട്ടുണ്ട്. രണ്ട് വര്‍ഷം മുന്‍പ് ടൈഗര്‍ കപ്പ് ക്രിക്കറ്റ് പോരാട്ടത്തില്‍ സമിത് 125 റണ്‍സ് അടിച്ചെടുത്ത് അന്ന് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 2015ല്‍ ഗോപാലന്‍ ക്രിക്കറ്റ് ചാലഞ്ച് അണ്ടര്‍ 12 വിഭാഗം പോരാട്ടത്തില്‍ മികച്ച ബാറ്റ്‌സ്മാനായി കുഞ്ഞു ദ്രാവിഡ് തിരഞ്ഞെടുക്കപ്പെട്ടു. അന്ന് മൂന്ന് അര്‍ധ സെഞ്ച്വറികളുമായാണ് താരം തിളങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."