HOME
DETAILS

വി.ടി ബല്‍റാമിനു നേരെ സി.പി.എം അക്രമം; തൃത്താലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍

  
backup
January 11 2018 | 04:01 AM

udf-hartal-vt-balram-attacked-by-cpm

പാലക്കാട്: വി.ടി ബല്‍റാം എം.എല്‍.എയ്‌ക്കെതിരായ സി.പി.എം അക്രമത്തില്‍ പ്രതിഷേധിച്ച് തൃത്താല നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ജില്ലയിലുടനീളം മണ്ഡലം അടിസ്ഥാനത്തില്‍ യു.ഡി.എഫ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഹർത്താല്‍ സമാധാനപരമാണ്. വാഹനങ്ങൾ മണ്ഡലത്തിലെ ചില സ്ഥലങ്ങളിൽ തടയുന്നുണ്ടങ്കിലും അക്രമങ്ങൾ തടയുന്നതിനായി പൊലിസ് സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്.

[caption id="attachment_474393" align="aligncenter" width="620"] കൂറ്റനാട് ടൗണിൽ ഹർത്താൽ അനുകൂലികൾ നടത്തിയ പ്രകടനം[/caption]

 

എ.കെ.ജിയെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് ഇന്നലെ ബല്‍റാമിനെതിരെ പ്രതിഷേധവും അക്രമവുമുണ്ടായത്. മണ്ഡലത്തില്‍ വി.ടി ബല്‍റാം പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്‌കരിക്കാന്‍ എല്‍.ഡി.എഫ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.ഇതിനെ തുടര്‍ന്ന് എം.എല്‍.എ കാഞ്ഞിരത്താണിയില്‍ കടയുടെ ഉദ്ഘാടനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് അറിഞ്ഞതോടെയാണ് സി.പി.എം നേതൃത്വത്തിലുള്ള സ്ത്രീകളടങ്ങുന്ന പ്രതിഷേധക്കാര്‍ എത്തിയത്.

 പരിപാടിയില്‍ പങ്കെടുക്കാനെത്തിയ എം.എല്‍.എയെ സി.പി.എം പ്രവര്‍ത്തകര്‍ തടയുകയും കല്ലെറിയുകയും ചെയ്തിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി.പി.എം പ്രവര്‍ത്തകരുമായി ഏറ്റുമുട്ടിയിരുന്നു.

സി.പി.എമ്മിന്റെ ഭീഷണിക്കും ഫാസിസത്തിനും മുമ്പില്‍ കീഴടങ്ങില്ലെന്ന് അദ്ദേഹം സംഭവസ്ഥലത്തു വെച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നു. വ്യാപക അക്രമങ്ങളും കല്ലേറുമാണ് ഡി.വൈ.എഫ്.ഐ നടത്തിയത്. ആക്രമണത്തിന് ആയുധങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ബല്‍റാം ആരോപിച്ചു.

തനിക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ പൊലിസ് പരാജയപ്പെട്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.എമ്മിന്റെ മരണം: ദിവ്യയുടെ ജാമ്യ ഹരജിയില്‍ വിധി ഇന്ന് 

Kerala
  •  a month ago
No Image

വാഹന കൈമാറ്റം:  മറക്കരുത്,  ഉടമസ്ഥാവകാശം മാറ്റാൻ 

Kerala
  •  a month ago
No Image

വഖ്ഫ് ആധാരമുള്ള ഭൂമിയും വഖ്ഫ് അല്ലെന്ന്; സംഘ്പരിവാര്‍ പ്രചാരണം വര്‍ഗീയ മുതലെടുപ്പിന്

Kerala
  •  a month ago
No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago
No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago