ബ്രസീലില്‍ 16 കാരിയെ 30 പേര് ചേര്‍ന്ന് പീഡിപ്പിച്ചു
റിയോ ഡി ജനീറോ: ഒളിംമ്പിക്സ് നടക്കുന്ന ബ്രസീലിലെ റിയോ ഡി ജനീറോയില്‍ 16 കാരിയെ പീഡിപ്പിച്ച കേസില്‍ പൊലിസ് 30 പേരെ തെരയുന്നു. കാമുകന്റെ വീട്ടിലേക്ക് പോയ കുട്ടിയാണ് പീഡനത്തിനിരയായത്. കാമുകന് ഉള്‍പ്പെടെ 30 പേര്‍ക്കെതിരേ പൊലിസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അബോധാവസ്ഥയിലാക്കിയ ശേഷമാണ് പീഡനമെന്നാണ് സംശയം. സംഭവത്തിനെതിരേ ബ്രസീലില്‍ പ്രതിഷേധം ശക്തമാണ്. പാവപ്പെട്ട കുടുംബത്തിലെ കുട്ടി നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലാണ് താമസിക്കുന്നത്. ശനിയാഴ്ചയാണ് പെണ്‍കുട്ടി കാമുകന്റെ വീട്ടിലേക്ക് പോയത്. എന്നാല്‍ ഞായറാഴ്ച മറ്റൊരു സ്ഥലത്തുവച്ചാണ് തനിക്ക് ബോധം തെളിഞ്ഞതെന്ന് പെണ്‍കുട്ടി പൊലിസിനോട് പറഞ്ഞു.
കുട്ടിയുടെ ശരീരത്തില്‍ നഖം കൊണ്ട് മുറിവേറ്റ പാടുകളുണ്ട്. പീഡനദൃശ്യങ്ങള്‍ പകര്‍ത്തി പ്രതികള്‍ ട്വിറ്ററില്‍ പ്രചരിപ്പിച്ചിരുന്നു. 40 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പ്രചരിച്ചത്. ഇവര്‍ ഉപയോഗിച്ച അക്കൗണ്ട് പിന്നീട് ട്വിറ്റര്‍ സസ്പെന്റ് ചെയ്തു. ബ്രസീലില്‍ പീഡനം വര്‍ധിക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2014 ല്‍ 47,636 പീഡനക്കേസുകളാണ് പൊലിസ് രജിസ്റ്റര്‍ ചെയ്തത്.
35 ശതമാനം പീഡനക്കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുള്ളൂവെന്നാണ് നിഗമനം. പീഡനത്തിന് ആറു മുതല്‍ 10 വര്‍ഷം വരെ തടവാണ് ബ്രസീലിലെ ശിക്ഷ.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് എട്ടു മുതല്‍ 12 വര്‍ഷം വരെയാണ് ശിക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."