HOME
DETAILS
MAL
കൊലപാതകകേസിലെ സാക്ഷിയുടെ നാവരിഞ്ഞു
backup
January 13 2018 | 01:01 AM
ലഖ്നൗ: കൊലപാതകത്തിന് ദൃക്സാക്ഷിയായ ആളുടെ നാവ് അരിഞ്ഞു. ഞെട്ടിക്കുന്ന ഈ സംഭവം നടന്നത് ഉത്തര്‍പ്രദേശിലാണ്. ഫൈസാബാദില്‍ ഇന്നലെയാണ് ദൃക്സാക്ഷി ജനക് രാജ് സിങിന്റെ നാവരിഞ്ഞ സംഭവം ഉണ്ടായത്. ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാലുപേര്‍ ചേര്‍ന്ന് ജിതേന്ദ്ര തിവാരിയെന്ന ആളെ കുത്തിക്കൊലപ്പെടുത്തിയ സംഭവമുണ്ടായിരുന്നു. സംഭവം നേരിട്ട് കണ്ടയാളാണ് ജനക് രാജ്. വയലില്‍ കൃഷിപ്പണി ചെയ്തുകൊണ്ടിരിക്കെയായിരുന്നു കൊലപാതകം. ജനക് രാജ് സാക്ഷിപറയുമെന്ന് തിരിച്ചറിഞ്ഞാണ് സംഘം ആയുധം ഉപയോഗിച്ച് ജനക് രാജിന്റെ നാവരിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."