റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിക്കും
കോഴിക്കോട്: റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിക്കാന്‍ ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗം തീരുമാനിച്ചു. 26 ന് രാവിലെ 7.30 മുതല്‍ വൈസ്റ്റ്ഹില്‍ വിക്രം മൈതാനിയിലാണ് ജില്ലാതല ആഘോഷ പരിപാടികളും റിപ്പബ്ലിക് ദിന പരേഡും നടക്കുക. പരേഡില്‍ പൊലിസ്, ഫയര്‍ ആന്റ് റസ്‌ക്യൂ, എന്‍.സി.സി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ് ക്രോസ്, എക്‌സൈസ്, ഫോറസ്റ്റ്, സ്റ്റുഡന്റ് പൊലിസ് എന്നീ വിഭാഗങ്ങള്‍ അണിനിരക്കും. സ്വാതന്ത്ര്യ സമര സേനാനികളും, ജനപ്രതിനിധികളും സാംസ്‌കാരിക നായകരും വിശിഷ്ടാതിഥികളാവുന്ന ആഘോഷ പരിപാടിയില്‍ ഭിന്നശേഷിക്കാരും ഭിന്നലിംഗക്കാരും പ്രത്യേക ക്ഷണിതാക്കളാവും. സ്‌കൂള്‍ യുവജനോത്സവത്തില്‍ ഗ്രൂപ്പ് ഇനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ടീമുകളുടെ അവതരണവും അനുമോദനവും ഉണ്ടാവും. പരേഡ് റിഹേഴ്‌സല്‍ ജനുവരി 22, 23 തിയതികളില്‍ വൈകിട്ട് മൂന്നിന് ഡ്രസ് റിഹേഴ്‌സല്‍ 24 ന് രാവിലെ 7.30 നുമാണ് നടക്കുക. സബ്കലക്ടര്‍ വി. വിഘ്‌നേശ്വരി യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."