HOME
DETAILS
MAL
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ ആത്മാര്‍ഥത കാണിക്കണം: എ.കെ.എസ്.ടി.യു
backup
January 13 2018 | 04:01 AM
കണ്ണൂര്‍: അണ് ഇക്കണോമിക്സ് വിദ്യാലയങ്ങളില്‍ തസ്തിക അനുസരിച്ച് സ്ഥിരനിയമത്തിന് അംഗികാരം നല്കി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ സര്‍ക്കാര്‍ ആത്മാര്‍ഥത കാണിക്കണമെന്ന് എ.കെ.എസ്.ടി.യു ജില്ലാ കൗണ്‍സില്‍ യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് എന്‍. ഉത്തമന് അധ്യക്ഷനായി. എം. മഹേഷ് കുമാര്‍, എം. സുനില്‍ കുമാര്‍, പി.കെ സബിത്ത്, എം. സജീവന്, വി. രാധാകൃഷ്ണന്, പി. ലാല്‍കിഷോര്‍ സംസാരിച്ചു. പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ 10ന് കണ്ണൂര്‍ ടൗണ്‍ കോഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ സി.പി.ഐ സംസ്ഥന അസി. സെക്രട്ടറി സത്യന് മൊകേരി ഉദ്ഘാടനം ചെയ്യും. അഡ്വ. പി. സന്തോഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."