HOME
DETAILS
MAL
'ബല്‍റാമിനെതിരായ മാര്‍ക്സിസ്റ്റ് ആക്രമണം ഫാസിസം'
backup
January 13 2018 | 04:01 AM
മലപ്പുറം: വി.ടി ബല്‍റാം എം.എല്‍.എയുടെ എ.കെ.ജിയെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ മാര്‍ക്സിസ്റ്റുകാര്‍ ഒന്നടങ്കം നടത്തുന്ന അക്രമങ്ങള്‍ തികച്ചും അപലപനീയമാണെന്ന് കോണ്‍ഗ്രസ് നേതാവ് ആര്യാടന് മുഹമ്മദ്. ബല്‍റാമിന്റെ അഭിപ്രായത്തോട് വിയോജിക്കുന്നവര്‍ക്കുപോലും അക്രമങ്ങളെ അംഗീകരിക്കാനാവില്ല. ബല്‍റാമിനെ സംഘടിതമായും ആയുധമേന്തിയും അക്രമിക്കുന്നത് ജനാധിപത്യവിരുദ്ധം മാത്രമല്ല ഫാസിസ്റ്റ് പ്രവണതകൂടിയാണ്.
ഒരു നിയമസഭാ അംഗത്തിന് അദ്ദേഹത്തിന്റെ അഭിപ്രായം പറയാന്‍പോലും അവകാശമില്ലാത്ത സാഹചര്യം സൃഷ്ടിക്കുന്നത് ജനാധിപത്യത്തിനു ഭൂഷണമല്ല. ഇതിനെതിര ഒരക്ഷരം പറയാന്‍ മാര്‍ക്സിസ്റ്റ് നേതാക്കള്‍ തയാറാകാത്തത് തികച്ചും അപലപനീയമാണ്.
ബല്‍റാമിന് പൊലിസ് സംരക്ഷണം നല്‍കാനുള്ള ബാധ്യത ആഭ്യന്തരവകുപ്പിനും സര്‍ക്കാരിനുമുണ്ടെന്നും ആര്യാടന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."