ആഴക്കിണറില്‍ വീണ പെണ്‍കുട്ടി പരുക്കേല്‍ക്കാതെ രക്ഷപെട്ടു
കടുത്തുരുത്തി: കിണറ്റില്‍ വീണ പെണ്‍ക്കുട്ടി പരുക്കേല്‍ക്കാതെ രക്ഷപെട്ടു. കാപ്പുന്തല പറമ്പ്രത്ത് ഇന്നലെ വൈകൂന്നേരം 4.15 ഓടെയാണ് സംഭവം. മലയില്‍ ജോസിന്റെ (48) മകള്‍ ബ്ലെസി മേരി ജോസ് (17) ആണ് കിണറ്റില്‍ വീണത്. മൊബൈല്‍ ഫോണില്‍ കോള്‍ വന്നതിനെ തുടര്‍ന്ന് വീടിന് പുറത്തിറങ്ങി സംസാരിക്കുന്നതിനിടെയാണ് സമീപത്തെ സ്വകാര്യവ്യക്തിയുടെ കിണറിന് സമീപം ബ്ലെസിയെത്തിയത്. സംരക്ഷണഭിത്തിയില്ലാത്ത കിണറിന് സമീപത്ത് നിന്നു സംസാരിക്കുന്നതിനിടെ കിണറ്റിലേക്ക് വീഴുകയായിരുന്നു. അറുപതടി താഴ്ച്ചയുള്ള കിണറാണിത്. കിണറ്റില്‍ നിന്ന് കരച്ചില്‍ കേട്ട് വന്നു നോക്കിയപ്പോളാണ് മകളെ ജോസ് കണ്ടത്. ഉടന്‍തന്നെ വീട്ടിലുണ്ടായിരുന്ന വടം കെട്ടി കിണറ്റിലേക്ക് ജോസ് ഇറങ്ങി. ഇതിനിടെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ആപ്പാഞ്ചിറയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം വലയിട്ടു ആദ്യം ബ്ലെസിയെയും പിന്നീട് ജോസിനെയും കിണറ്റിന് വെളിയില്‍ എത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."