തിരൂരില്‍ സ്വകാര്യ ബസ് സമരം അനിശ്ചിതകാലത്തേക്ക്
തിരൂര്‍: ബസ് തൊഴിലാളിയെ പൊലിസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു തിരൂര്‍ താലൂക്കില്‍ സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും നടത്തിയ പണിമുടക്ക് പൂര്‍ണം. പൊലിസ് നടപടിയില്‍ പ്രതിഷേധിച്ചു പണിമുടക്ക് സമരം അനിശ്ചിതകാലത്തേക്കു നീട്ടാന്‍ സംയുക്ത തൊഴിലാളി യൂനിയന്‍ തീരുമാനിച്ചു. ഇന്നലെ സമരം കണക്കിലെടുക്കാതെ സര്‍വിസ് നടത്തിയ സ്വകാര്യ ബസ് തിരൂര്‍ ബി.പി അങ്ങാടിയില്‍ സമരാനുകൂലികള്‍ തല്ലിതകര്‍ത്തു.ബസിന്റെ മുന്‍ഭാഗത്തെ ചില്ല് ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നു. സ്വകാര്യ ബസ് പണിമുടക്കിനെ തുടര്‍ന്നു തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ ദീര്‍ഘദൂര യാത്രക്കാര്‍ വലഞ്ഞു. കെ.എസ്.ആര്.ടി സര്‍വിസാണ് യാത്രക്കാര്‍ക്ക് ആശ്വാസമായത്. ബസ് തൊഴിലാളികളും ഉടമളും തിരൂര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
കഴിഞ്ഞ ദിവസം തിരൂര്‍ കൂട്ടായി റൂട്ടിലോടുന്ന ബസ് തൊഴിലാളിയെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലിസ് അറസ്റ്റ് ചെയ്തതാണ് സമരത്തിനിടയാക്കിയിരിക്കുന്നത്. ബസിന്റെ ഓട്ടോമാറ്റിക് ഡോര്‍ അടക്കാതെ യാത്രക്കാരുമായി സര്‍വിസ് നടത്തിയ ബസ് യാത്രക്കാരും പൊലിസുകാരനും തടയുകയും തുടര്‍ന്നു സംഘര്‍ഷമുണ്ടാകുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."