ലോ അക്കാദമി: ആന്റണിയുടെ പിന്തുണ തേടി നാരായണന്‍ നായര്‍
തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ പിന്തുണ തേടി ഡയറക്ടര്‍ നാരായണന്‍ നായര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയെ സന്ദര്‍ശിച്ചു. അതിരാവിലെ തിരുവനന്തപുരം ഈശ്വരവിലാസം റോഡിലെ അഞ്ജനത്തില്‍ എത്തിയാണ് ആന്റണിയെ കണ്ടത്.
അതേ സമയം, സമരം ചെയ്യുന്നവരുടെ ഭാഗത്താണ് തനെന്ന് നേരത്തെ ആന്റണി വ്യക്തമാക്കിയിരുന്നു. നിരാഹാര സമരം നടത്തുന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനെ ഞായറാഴ്ച ആന്റണി സന്ദര്‍ശിച്ചിരുന്നു. നീതിബോധമുള്ള കേരളത്തിലെ മുഴുവന്‍ ആളുകളും സമരം ചെയ്യുന്ന വിദ്യാര്‍ഥികളോടൊപ്പമുണ്ടെന്നും ന്യായമായ ആവശ്യത്തിന് വേണ്ടി നടത്തുന്ന സമരം വിജയിക്കുന്നതുവരെ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പ്രതികരിക്കുകയും ചെയ്തു.
സമരം ശക്തമാകുന്നതോടൊപ്പം പാര്‍ട്ടികളുടേയും നേതാക്കളുടേയും പിന്തുണ തേടി അലയുകയാണ് അക്കാദമി ഡയരക്ടര്‍. സമരം രണ്ടാഴ്ച പിന്നിട്ടപ്പോള്‍ സി.പി.ഐ.എം ആസ്ഥാനമായ എ.കെ.ജി ഭവനില്‍ ചര്‍ച്ചക്ക് എത്തിയിരുന്നു. എന്നാല്‍ ഇതില്‍ തീരുമാനം ഒന്നുമായിരുന്നില്ല. പിന്നീട് കഴിഞ്ഞദിവസം സി.പി.ഐയുടെ പിന്തുണതേടി നാരായണന്‍ നായരും മകള്‍ ലക്ഷ്മി നായരും സംസ്ഥാന കമ്മിറ്റി ഓഫീസായ എം.എന്‍ സ്മാരകത്തിലും എത്തിയിരുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ഇരുവരും നടത്തിയ ചര്‍ച്ചയും പരാജയമായിരുന്നു. കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനെ പ്രശ്‌നപരിഹാരത്തിനായി കാണാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം അനുമതി നിഷേധിച്ച കാര്യം നാരായണന്‍ നായര്‍ തന്നെ തുറന്നുപറയുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."