HOME
DETAILS

ജലാശയങ്ങളുടെ കണക്കെടുപ്പും വില്ലേജ് ഓഫിസര്‍മാര്‍ക്ക്

  
backup
February 06 2017 | 07:02 AM

%e0%b4%9c%e0%b4%b2%e0%b4%be%e0%b4%b6%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d

 

തളിപ്പറമ്പ്: ദൈനംദിന ജോലികള്‍ക്കു പുറമേ സാമ്പത്തിക വര്‍ഷം അവസാനി
ക്കുമ്പോള്‍ ഊര്‍ജിത നികുതി പിരിവു കൂടി നിര്‍വഹിക്കുന്നതിന്റെ തിരക്കിലുള്ള ജില്ലയിലെ വില്ലേജ് ഓഫിസര്‍മാര്‍ക്ക് അധികജോലി നല്‍കിയ ജില്ലാ കലക്ടറുടെ നടപടി വിവാദമാകുന്നു.
തങ്ങളുടെ അധികാര പരിധിയില്‍പെട്ട സ്ഥലങ്ങളിലെ പൊതുകിണര്‍, കുളം, നല്ല ജലലഭ്യതയുളള സ്വകാര്യ കിണര്‍ ഇവയുടെ ലിസ്റ്റ് ജി.പി.എസ് ലൊക്കേഷന്‍ ഉള്‍പ്പെടെ അതാതു സ്ഥലങ്ങളില്‍ പോ
യി റിപ്പോര്‍ട്ട് തയ്യാറാക്കി ലിസ്റ്റില്‍ ഉള്‍പ്പെട്ട ജലാശയത്തിലെ വെളളം 100 മില്ലി ബോട്ടിലില്‍ ശേഖരിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കളക്ടറുടെ പുതിയ നിര്‍ദേശം വന്നിരിക്കുന്നത്. ബാക്ടീരിയ ടെസ്റ്റിനും ഒരു ലിറ്റര്‍ വെളളം രാസപരിശോധനക്കും വില്ലേജ് ഓഫിസര്‍മാര്‍ തന്നെ താണയിലെ വാട്ടര്‍ അതോറിറ്റി ലാബില്‍ എത്തിച്ച് പരിശോധിക്കണം. പരിശോധന ഫീസ് 600 രൂപ ഉള്‍പ്പെടെ 1000 രൂപയോളം വില്ലേജ് ഓഫിസര്‍മാര്‍ മുടക്കുകയും വേണം. പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകുമ്പോഴും അനധികൃത ഖനനങ്ങള്‍ തടയുന്നതി
നും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക, ന്യൂനപക്ഷ വിധവകളുടെയും ഭര്‍ത്താവുപേക്ഷിച്ചവരുടെയും വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കുക എന്നിവയ്ക്കു പുറമെ രാഷ്ട്രീയ സംഘര്‍ഷമുണ്ടാകുമ്പോള്‍ പ്രാദേശിക സമാധാന കമ്മറ്റികള്‍ വിളിച്ചു ചേര്‍ക്കേണ്ട ചുമതലയും വില്ലേജ് ഓഫിസര്‍മാര്‍ക്കാണ്. കൂടാതെ സാമ്പത്തിക വര്‍ഷം അവസാനി
ക്കാറായതോടെ റവന്യു റിക്കവറി ഇനത്തിലും ആഡംബര നികുതി, കെട്ടിടനി
കുതി ഇനങ്ങളിലുമുളള കുടിശിക എന്നിവ പിരിച്ചെടുക്കലും നടന്നു വരികയാണ്. നിലവിലുളള നിയമങ്ങളും ചട്ടങ്ങളും പ്രകാരം നാല്‍പതോളം സാക്ഷ്യപത്രങ്ങളും റിപ്പോര്‍ട്ടുകളും ദിനം
പ്രതി വില്ലേജ്ഓഫിസര്‍മാര്‍ നല്‍കി വരുന്നുണ്ട്. ഈ ജോലികള്‍ക്കെല്ലാം 1940 ലെ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചുളള രണ്ടോ മൂന്നോ ജീവനക്കാര്‍ മാത്രമാണ് വില്ലേജ് ഓഫിസര്‍മാരുടെ സഹായത്തിനായുളളത്. ഇവരില്‍ പലരും താലൂക്ക് ഓഫിസില്‍ മറ്റു ജോലികള്‍ക്കായി നിയമിക്കപ്പെടുമ്പോള്‍ മുഴുവന്‍ ജോലി ഭാരവും ഒറ്റക്കു സഹിക്കുകയാണ് പതിവ്. ക്ലേശങ്ങള്‍ സഹിച്ച് തങ്ങളുടെ ചുമതലകള്‍ കൃത്യമായി നിറവേറ്റുമ്പോഴും മറ്റു വകുപ്പിന്റെ ചുമതലകള്‍ കൂടി വില്ലേജ് ഓഫിസര്‍മാരുടെ ചുമലില്‍ കെട്ടി വയ്ക്കുന്നതില്‍ കടുത്ത അമര്‍ഷത്തിലാണ് ജില്ലയിലെ വില്ലേജ് ഓഫിസര്‍മാര്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  22 minutes ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  an hour ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  an hour ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  an hour ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  13 hours ago