ലോകത്തിലെ ദൈര്‍ഘ്യമേറിയ വിമാനസര്‍വീസുമായി ഖത്തര്‍ എയര്‍വേയ്‌സ്
വെല്ലിങ്ടണ്‍: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാനസര്‍വീസുമായി ഖത്തര്‍ എയര്‍വേയ്‌സ്. ഖത്തര്‍ എയര്‍വേഴ്‌സിന്റെ ദോഹ-ഓക്ക്്‌ലാന്റ് വിമാനമാണ് ചരിത്രയാത്ര നടത്തിയത്.
14535 കിലോമീറ്റര്‍(9032 മൈല്‍) പറന്ന് QR920 വിമാനം ഇന്ന് രാവിലെ 7.25ന് ഓക്ക്‌ലാന്റിലിറങ്ങിയതായി എയര്‍ലെയ്ന്‍ ഔദ്യോഗികമായി ട്വിറ്ററില്‍ കുറിച്ചു. വിമാനം ഇത്രയും ദൂരം താണ്ടാന്‍ 17.45 മണിക്കൂര്‍ സമയമെടുത്തു. ഷെഡ്യൂള്‍ ചെയ്തതിനും അഞ്ച് മിനുട്ട് മുമ്പാണ് വിമാനം ലാന്റ്‌ചെയ്തത്.
We’ve officially landed in New Zealand, the ‘Land of the Long White Cloud.’ Kia ora! #AucklandTogether pic.twitter.com/d0BNsWRU9f
— Qatar Airways (@qatarairways) February 5, 2017
ബോയിങ് 777 എന്ന ഈ വിമാനം 10 ടൈംസോണുകള്‍ കടന്നാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. 217 ഇക്കോണമി ക്ലാസ് സീറ്റുകളും 42 ബിസിനസ് ക്ലാസ് സീറ്റുകളുമുള്ള വിമാനത്തില്‍ 15 ക്യാബിന്‍ ക്രൂവും 4 പൈലറ്റുമാരുമുണ്ടായിരുന്നു.
കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ എമിറേറ്റ്‌സ് തുടങ്ങിയ 14200 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ദുബായ്-ഓക്ക്‌ലാന്റ് വിമാനമായിരിന്നു ഇതുവരെ ഏറ്റവും നീളംകൂടിയ വിമാനം. 4200 കിലോമീറ്റര്‍ ദൂരം 17.25 മണിക്കൂറുകൊണ്ടാണ് എമിറേറ്റ്‌സ് വിമാനം പിന്നിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."