ജേക്കബ് തോമസിന്റെ സ്വകാര്യ ട്യൂഷന് അഴിമതിയല്ലെന്ന് സര്‍ക്കാര്‍
കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് കെ.ടി.ഡി.എഫ്.സി എം.ഡിയായിരിക്കെ അവധിയെടുത്ത് സ്വകാര്യ സ്ഥാപനത്തില്‍ പഠിപ്പിച്ചതും ശമ്പളം വാങ്ങിയതും സംബന്ധിച്ചു സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള അപ്പീല്‍ ഹൈക്കോടതി വിധി പറയാനായി മാറ്റി. കണ്ണൂര്‍ സ്വദേശി സത്യന് നരവൂര്‍ നല്കിയ ഹരജി പരിഗണിക്കവെ ജേക്കബ് തോമസിന്റെ നടപടി അഴിമതി നിരോധന നിയമ പ്രകാരമുള്ള കുറ്റമല്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
ഈ പരാതി മൂന്നു തവണ പരിശോധിച്ച് നടപടിയാവശ്യമില്ലെന്നു കണ്ടെത്തി അവസാനിപ്പിച്ചതാണ്. പഠിപ്പിക്കാന്‍ പോയപ്പോള്‍ ഇതിനുള്ള അനുമതിയും ജേക്കബ് തോമസ് തേടിയിരുന്നു. എന്നാല്‍ അനുമതി ലഭിക്കാതിരുന്നതോടെ ജോലി മതിയാക്കി, വാങ്ങിയ ശമ്പളവും തിരികെ നല്കി. ശമ്പളം കൈപ്പറ്റിയാല്‍ പോലും അഴിമതിയാണെന്നു പറയാനാവില്ലെന്നു വ്യക്തമാക്കാന്‍ മറ്റൊരു കേസിലെ സുപ്രിം കോടതി ഉത്തരവും എ.ജി ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."