അടിസ്ഥാന സൗകര്യങ്ങളില്ല: കോളജിന്റെ അംഗീകാരം റദ്ദാക്കി
കോട്ടയം: ളാക്കാട്ടൂര്‍ എം.ജി.എം എന്‍.എസ്.എസ് കോളജിന്റെ അംഗീകാരം എം.ജി സര്‍വകലാശാല റദ്ദാക്കി. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയാണ് നടപടി.
മാനേജ്മെന്റ് ആവശ്യപ്പെട്ടത് പ്രകാരം കൂടുതല്‍ സമയം അനുവദിച്ചിട്ടും കെട്ടിടം പണിയാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്.
അംഗീകാരം നഷ്ടപ്പെട്ടതോടെ അധ്യാപകര്‍ കൂട്ടത്തോടെ രാജിവച്ചു. കോളജ് പ്രവര്‍ത്തിക്കുന്നതിനുള്ള സ്ഥലവും സൗകര്യങ്ങളുമുണ്ടെന്ന് കാണിച്ചാണ് ളാക്കാട്ടൂര്‍ എം.ജി എം എന്‍.എസ്.എസ് മാനേജ്മെന്റ് അംഗീകാരം നേടിയത്. എന്നാല്‍ പിന്നീട് നടന്ന പരിശോധനകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതോടെ ഇവ പരിഹരിക്കാന്‍ സര്‍വകലാശാല നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പല തവണ സമയം നീട്ടി നല്‍കിയിട്ടും അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ മാനേജ്മെന്റ് തയാറാകാതെ വന്നതോടെയാണ് സര്‍വകലാശാലയുടെ നടപടി. അഫ്ലിയേഷന് റദ്ദായതോടെ കോളേജില്‍ ബി.കോം കോഴ്സിന് ചേര്‍ന്ന വിവിധ സെമസ്റ്ററുകളിലെ 116 വിദ്യാര്‍ഥികളുടെ ഭാവിയാണ് ആശങ്കയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."