HOME
DETAILS

മുസ്‌ലിം ലീഗ് സംഘടനാ തെരഞ്ഞെടുപ്പ് മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും

  
backup
February 06 2017 | 19:02 PM

%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f%e0%b4%a8%e0%b4%be-%e0%b4%a4%e0%b5%86%e0%b4%b0

തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രിയും മുസ്്‌ലിം ലീഗ് ദേശീയ അധ്യക്ഷനുമായ ഇ. അഹമ്മദ് എം.പിയുടെ നിര്യാണവുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി പാര്‍ട്ടി സംസ്ഥാന പ്രവര്‍ത്തകസമിതി.
ഇതു ജനാധിപത്യത്തോടും മനുഷ്യത്വത്തോടുമുള്ള ക്രൂരതയാണെന്ന് വ്യക്തമാക്കിക്കൊണ്ട് പ്രവര്‍ത്തകസമിതി 'ഫാസിസം മരണക്കിടക്കയിലും' എന്ന പ്രമേയം പാസാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 11ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ സംഗമം നടത്തും.
അഹമ്മദിനെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ എത്തിച്ച ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കാതിരുന്നപ്പോള്‍ പ്രതിഷേധവുമായി മക്കളോടൊപ്പം നിന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും മറ്റു പാര്‍ട്ടികളിലെ നേതാക്കള്‍ക്കും പ്രവര്‍ത്തകസമിതി നന്ദി രേഖപ്പെടുത്തിയതായി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മാധ്യമങ്ങളോടു പറഞ്ഞു. അഹമ്മദിന്റെ വിയോഗവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങള്‍ പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെടുന്നതായി ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ലോ അക്കാദമി വിഷയത്തില്‍ എസ്.എഫ്.ഐയുമായി മാത്രമല്ല ചര്‍ച്ച നടത്തേണ്ടത്. എല്ലാ വിദ്യാര്‍ഥി സംഘടനകളുമായും രാഷ്ട്രീയ കക്ഷികളുമായും ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കണം.
വിദ്യാര്‍ഥികളുടെ ഭാവി ഇല്ലാതാക്കുന്ന നടപടികളൊഴിവാക്കി എത്രയും വേഗം പരിഹാരമുണ്ടാക്കണം. മുത്വലാഖിന്റെ പേരില്‍ ബി.ജെ.പി വിവാദങ്ങള്‍ ഉയര്‍ത്തിവിടുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ്. ആ ചൂണ്ടയില്‍ കൊത്താന്‍ ലീഗിനെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഘടനാ തെരഞ്ഞെടുപ്പ് നടപടികള്‍ മാര്‍ച്ചില്‍ പൂര്‍ത്തിയാകുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അറിയിച്ചു. ഇനി കാലതാമസമുണ്ടാവില്ല.
മാര്‍ച്ച് മാസത്തോടെ സംസ്ഥാന കമ്മിറ്റി നിലവില്‍ വരും. ബിവറേജസ് ഔട്ട്‌ലറ്റുകള്‍ ദേശീയ പാതയോരത്തുനിന്ന് മാറ്റി ജനവാസ കേന്ദ്രങ്ങളില്‍ സ്ഥാപിക്കുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി പോലും യാതൊരു ചര്‍ച്ചകളും കൂടാതെയാണ്. ഇത്തരം നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം.
മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ചയുണ്ടായില്ല. ഇപ്പോള്‍ അക്കാര്യം ആലോചിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എം.പി അബ്ദുസമദ് സമദാനി, പി.കെ.കെ ബാവ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  8 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  8 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  8 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  8 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  8 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  8 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  9 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  9 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  9 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  9 days ago