HOME
DETAILS

റഷ്യന്‍ ബന്ധം: ട്രംപിനെതിരേ സ്വന്തം പാര്‍ട്ടിയും രംഗത്ത്

  
backup
February 06, 2017 | 7:46 PM

%e0%b4%b1%e0%b4%b7%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%82-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയെ റഷ്യയോട് ഉപമിച്ച് നടത്തിയ പ്രസ്താവനയ്‌ക്കെതിരേ ട്രംപിന്റെ പാര്‍ട്ടിയും രംഗത്ത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റിക് പാര്‍ട്ടിയുമാണ് ട്രംപിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം ഫോക്‌സ്‌ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് റഷ്യ ആളുകളെ കൊല്ലുന്നതുപോലെ യു.എസും ചെയ്തിട്ടില്ലേയെന്ന് ട്രംപ് ചോദിച്ചത്. നിങ്ങള്‍ കരുതുന്നുണ്ടോ അമേരിക്ക നിരപരാധികളെന്ന് എന്നായിരുന്നു ഫോക്‌സ് ന്യൂസിന് വേണ്ടി അഭിമുഖം നടത്തിയ ബില്‍ ഒറെയ്‌ലിയോട് ട്രംപ് ചോദിച്ചത്. ഇതാണ് വിവാദമായത്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്്മിര്‍ പുടിനെ അനുകൂലിക്കുന്ന നിലപാടാണ് ട്രംപ് സ്വീകരിക്കുന്നത്. ഇതില്‍ കടുത്ത വിമര്‍ശനമാണ് ട്രംപിന്റെ പാര്‍ട്ടി അംഗങ്ങള്‍ ഉന്നയിക്കുന്നത്. ട്രംപിനെതിരേ മുഖ്യ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തോടും രാഷ്ട്രീയകൊലപാതകങ്ങളോടും ട്രംപ് മൃദുസമീപനം പുലര്‍ത്തുകയാണെന്ന ആരോപണം ശക്തമാകുകയാണ്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനോടുള്ള അനുഭാവം വേണ്ടെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ട്രംപിനോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ സ്വയം അകലംപാലിക്കണമെന്ന് നേരത്തെ പാര്‍ട്ടി നല്‍കിയ നിര്‍ദേശം വകവയ്കാതെയാണ് ട്രംപിന്റെ നീക്കം.
സെനറ്റ് ന്യൂനപക്ഷ നേതാവ് മിച് മാക് കോണെല്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നു. റഷ്യയിലെ അമേരിക്കന്‍ അംബാസിഡറും മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഉപദേഷ്ടാവുമായിരുന്ന മൈക്കിള്‍ മക്‌ഫോളും ട്രംപിനെതിരേ രംഗത്തെത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊവിഡ് കാലത്തെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സാമ്പത്തിക ക്രമക്കേട്: ഡോ. മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ

Kerala
  •  14 days ago
No Image

കൊല്ലം മണ്‍റോത്തുരുത്തില്‍ മനുഷ്യന്റെ തലയോട്ടി; അന്വേഷണം ആരംഭിച്ച് പൊലീസ്

Kerala
  •  14 days ago
No Image

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം: ഗുരുതര സുരക്ഷാവീഴ്ചകള്‍ തുറന്നുകാട്ടി അന്വേഷണ കമ്മീഷന്‍

Kerala
  •  14 days ago
No Image

നിതിന്‍രാജിന്റെ മരണം: ഡോ റാമിന് തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി

Kerala
  •  14 days ago
No Image

'ഞാന്‍ ഗാന്ധിജിയല്ല, മറ്റുള്ളവരേയും കൊല്ലും.. എന്നെ തൂക്കിക്കൊന്നോളൂ..'; കോടതിയില്‍ വെല്ലുവിളിയുമായി ചെന്താമര

Kerala
  •  14 days ago
No Image

അയോധ്യയില്‍ പുതിയ വിവാദം; ക്ഷേത്രനിര്‍മാണം, ഭൂമിയിടപാട്, വികസന പദ്ധതികള്‍ക്കെതിരേ അഴിമതി ആരോപണം

latest
  •  14 days ago
No Image

ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിവരമറിഞ്ഞ് ഗള്‍ഫില്‍ നിന്നെത്തിയ ഭര്‍ത്താവ് ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍

Kerala
  •  14 days ago
No Image

പ്രധാനമന്ത്രിക്കെതിരേ വധഭീഷണി പോസ്റ്റ്; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലിസ്

Kerala
  •  14 days ago
No Image

ജയിലിൽവെച്ച് സത്യപ്രതിജ്ഞയ്ക്ക് അനുമതി തേടി ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതന്‍; സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും

Kerala
  •  14 days ago
No Image

നാടിനെ നടുക്കിയ ക്രൂരത; നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി

Kerala
  •  14 days ago