'ജങ്കാര്‍ സര്‍വിസിന് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണം'
കടലുണ്ടി: ചാലിയത്തു നിന്നു ബേപ്പൂരിലേക്കും തിരിച്ചും ജങ്കാര്‍വഴി യാത്ര ചെയ്യുന്നവര്‍ക്ക് അപകട ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്ന് സി.എം.പി കടലുണ്ടി-ബേപ്പൂര്‍ മേഖലാ ഭാരവാഹികളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. കടലുണ്ടി പഞ്ചായത്ത് അധികൃതരും ജങ്കാര്‍ സര്‍വിസ് നടത്തുന്ന കൊച്ചിന് സര്‍വിസും മനുഷ്യത്വരഹിതമായി യാത്രക്കാരുടെ ജീവന്‍വച്ച് പന്താടുകയാണ്. ബേപ്പൂരില്‍നിന്നു ചാലിയത്തേക്ക് ഒരാളില്‍ നിന്ന് 15 രൂപ യാത്രാ ചാര്‍ജായി ഈടാക്കുന്നുണ്ടെങ്കിലും ടിക്കറ്റിനു താഴെ യാതൊരുവിധ അപകട പരിരക്ഷയും ലഭ്യമല്ല എന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
യാത്രക്കാര്‍ക്ക് സുരക്ഷയും ഇന്‍ഷുറന്‍സ് പരിരക്ഷയും ഏര്‍പ്പെടുത്താന്‍ പഞ്ചായത്ത് അധികൃതരും കൊച്ചിന് ജങ്കാര്‍ സര്‍വിസും തയാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ഷാനവാസ് മാരാത്ത് അധ്യക്ഷനായി. പി. ബാലഗംഗാധരന്‍, കെ.വി ജയകൃഷ്ണന്, കമലേഷ് കടലുണ്ടി, രമേശന് കടവത്ത്, വി.വി രവീന്ദ്രന്, കെ.വി പ്രജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."