ആരോഗ്യ ബോധവല്‍ക്കരണ കലാജാഥ സംഘടിപ്പിച്ചു
പടപ്പറമ്പ്: പാങ്ങ് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ ബോധവല്‍ക്കരണ കലാജാഥ സംഘടിപ്പിച്ചു. ജാഥയുടെ ഉദ്ഘാടന കര്‍മ്മം പടപ്പറമ്പില്‍വെച്ച് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാജി യുടെ അധ്യക്ഷതയില്‍ കുറുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുല്ലപള്ളി യൂസഫ് നിര്‍വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചയര്‍പെഴ്‌സണ്‍ ഷഹിദ പി.ടി, മെമ്പര്‍മാരായ ഹംസ, എ.സി കുഞ്ഞയമു, പഞ്ചായത്ത് സെക്രട്ടറി ശറഫുദ്ദീന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജോണികുരിയന്‍, സി.ഡി.പി.ഒ ലളിത കുമാരി വി.ജി, എല്‍.എച്ച്.ഐ ശാന്തകുമാരി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ആയിശ, ജു:ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹസൈനാര്‍.കെ, ജെ.പി.എച്ച്.എന്‍ വിജയകുമാരി എന്നിവര്‍ സംസാരിച്ചു. മറ്റു ആരോഗ്യ പ്രവര്‍ത്തകര്‍, അങ്കന്‍വാടി വര്‍ക്കര്‍മാര്‍, ആശ പ്രവര്‍ത്തകര്‍, നാട്ടുക്കാര്‍ ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് വാര്‍ഡുകളില്‍ കലാജാഥ പര്യാടനം നടത്തി. വിവിധ വാര്‍ഡുകളില്‍ നടന്ന സ്വീകരണ പരിപാടികള്‍ക്ക് വാര്‍ഡ് മെമ്പര്‍മാര്‍ ജെ.എച്ച്.ഐ മാരായ രഞ്ജിത്ത്.ടി.ജി, ജോജി ജോസഫ്, ജെ.പി.എച്ച് എന്‍. ബശീറ.ടി.എം എന്നിവര്‍ നേതൃത്വം നല്‍കി. ജാഥ ശനിയാഴ്ച്ച അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."