മുജാഹിദുകള്പ്രതിരോധത്തിലായത് സ്വന്തം ചെയ്തികള്‍ കാരണം: സുന്നീ ആദര്‍ശ സംഗമം
മഞ്ചേരി: വര്‍ത്തമാന കാലത്ത് ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മുജാഹിദ് പ്രസ്ഥാനം പ്രതിരോധത്തിലായത് സ്വന്തം പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണെന്നും അതിന്റെ തിരിച്ചടിയാണ് അവര്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും മഞ്ചേരിയില്‍ എസ്.കെ.എസ്.എസ്.എഫ് ക്ലസ്റ്റര്‍ കമ്മിറ്റി നടത്തിയ സുന്നീ ആദര്‍ശ സംഗമം അഭിപ്രായപ്പെട്ടു. വഹാബി പ്രസ്ഥാനത്തിന്റെ ചരിത്രം മുസ്ലിം വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്നതാണ്.ചരിത്രത്തിലുടനീളം ഇസ്ലാമിനു നേരെ ചതിപ്രയോഗം നടത്തുകയും സുന്നി ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ വേണ്ടി പാശ്ചാത്യ ശക്തികള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്തത് ഇതിന്റെ വ്യക്തമായ തെളിവാണ്.
ആദര്‍ശപരമായ അനൈക്യം തുടരുന്ന മുജാഹിദുകള്‍ക്കിടയില്‍ നിലവിലെ തട്ടിക്കൂട്ട് ഐക്യത്തിനു അല്പ്പകാലത്തെ ആയുസുള്ളുവെന്നും യോഗം വിലയിരുത്തി. മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ ഉദ്ഘാടനം ചെയ്തു. റഹ്മത്തുല്ലാഹ് ഖാസിമി മുത്തേടം, എം.ടി അബൂബക്കര്‍ ദാരിമി, അബൂബക്കര്‍ ദാരിമി താമരശേരി, ഒ.ടി മുസ്തഫ ഫൈസി, സി.ടി ജലീല്മാസ്റ്റര്, കെ ജലീല്മാസ്റ്റര് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."