മങ്കട ഉപജില്ലാ ഓഫിസ് കെട്ടിടനിര്‍മാണം അനിശ്ചിതത്വത്തിലേക്ക്
മങ്കട: ഉപജില്ലാ ഓഫിസ് കെട്ടിടനിര്‍മാണം വഴി മുട്ടുന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിനു മങ്കട ഗവ. എല്‍.പി സ്‌കൂള്‍ കോംപൗണ്ടില്‍ കെട്ടിടം നിര്‍മിക്കാന്‍ ആവശ്യപ്പെട്ടു എ.ഇ ഒ മങ്കട പഞ്ചായത്തിനു സമര്‍പ്പിച്ച അപേക്ഷ മടക്കി അയച്ചതോടോടെയാണ് കെട്ടിട നിര്‍മാണ പ്രവൃത്തി തുടങ്ങുന്നതിനാവശ്യമായ നടപടികള്‍ക്കു തടസ്സമായത്. കെട്ടിട നിര്‍മാണത്തിനു സാങ്കേതികാനുമതി, ഭരണാനുമതി ടെന്‍ഡര്‍ നടപടി, എന്നിവ പൂര്‍ത്തിയാക്കിയിരുന്നു.
നിര്‍മാണത്തിനു ടെന്‍ഡര്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ വകുപ്പധികൃതര്‍ നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വ്യവസ്ഥകള്‍ പാലിക്കുന്നതിന്റെ ഭാഗമായാണു എ.ഇ.ഒ പഞ്ചായത്ത് സെക്രട്ടറിക്കു കത്തയച്ചിരുന്നത്. പൊതുമരാമത്ത് വകുപ്പ് തയാറാക്കിയ പ്ലാനുള്‍പ്പെടെ അപേക്ഷയോടൊപ്പമായിരുന്നു അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ നിര്‍മാണസ്ഥലം എവിടെയെന്നു ചോദിച്ചു അപേക്ഷ മടക്കുകയായിരുന്നു. ആവശ്യമായ രേഖകള്‍ മുഴുവന്‍ സമര്‍പ്പിക്കാത്തതിനാലാണ് മടക്കിയതെന്നു പഞ്ചായത്തധികൃതര്‍ പറഞ്ഞു.
നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം സുരക്ഷിതമല്ലെന്നു പൊതുമരാമത്ത് കെട്ടിട വിഭാഗം കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ കെട്ടിടം പൊളിച്ച് മാറ്റി പുതിയ കെട്ടിടം നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു.
ഇവിടെ എ.ഇ.ഒ ഓഫിസിനു പുറമേ ബി.ആര്‍സി അധ്യാപക കോണ്‍ഫ്രന്‍സ് ഹാള്‍ എന്നിങ്ങനെ മൂന്നു നില വിദ്യാഭ്യാസ കോംപ്ലക്‌സ് നിര്‍മാണത്തിനു പദ്ധതി തയാറാക്കുകയും ആദ്യ ഘട്ടത്തില്‍ ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ 40 ലക്ഷം രൂപ ഫണ്ടു അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."