ജില്ലയില്‍ പനിയും ചിക്കന്‍പോക്സും വ്യാപിക്കുന്നു
കോട്ടയം: വേനല്‍കടുത്തതോടെ ജില്ലയില്‍ പനിയും ചിക്കന്‍പോക്സും വ്യാപിക്കുന്നു. ഇന്നലെ മാത്രം 238 പേരാണ് പനി ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്.
12 ഓളം പേരാണ് ഇന്നലെ മാത്രം ചിക്കന്‍പോക്സ് ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ മാത്രം കണക്കാണിത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയവരുടെ എണ്ണം ഇത്രത്തോളം തന്നെ വരുമെന്നാണ് സൂചന.
ഈ മാസം ആറ് ദിവസം മാത്രം പിന്നിട്ടപ്പോള്‍ പനിബാധിതരുടെ എണ്ണം ആയിരത്തിലേറെയാണ്. ഈ വര്‍ഷം നാല്‍പ്പത് ദിവസം മാത്രം പിന്നി്ട്ടപ്പോള് ആറായിരത്തിലേറെ ആളുകള്‍ പനി ബാധിച്ച് വിവിധ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഈ മാസം ചിക്കന്‍പോക്സ് ബാധിച്ച് ചികിത്സ തേടിയവര്‍ 50 ആണ്. ജനുവരിയിലും ഫെബ്രുവരി 5 വരെയുമായി ചിക്കന്‍പോക്സ് ബാധിച്ചവര്‍ 242 ആണ്.
വേനല്‍ കടുക്കുന്നതോടെ രോഗബാധിതരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കുമെന്നാണ് സൂചന. ഇതിനിടയില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വൈറല്‍പനിയും വ്യാപിക്കുന്നുണ്ട്.
മേലുകാവ്, മുളക്കുളം, കാണക്കാരി, മുണ്ടക്കയം, രാമപുരം, കുമരകം, തിരുവാര്‍പ്പ്, അകലക്കുന്നം, ടി വി പുരം പ്രദേശങ്ങളിലാണ് ചിക്കന്‍പോക്സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."