HOME
DETAILS

ഇടവേളക്കുശേഷം ഇടുക്കിയില്‍ കഞ്ചാവ് കൃഷിയും വില്‍പ്പനയും സജീവമാകുന്നു

  
backup
February 07 2017 | 05:02 AM

%e0%b4%87%e0%b4%9f%e0%b4%b5%e0%b5%87%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b6%e0%b5%87%e0%b4%b7%e0%b4%82-%e0%b4%87%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af%e0%b4%bf


തൊടുപുഴ: ഇടവേളക്കുശേഷം ഇടുക്കിയില്‍ കഞ്ചാവ് കൃഷിയും വില്‍പ്പനയും സജീവമാകുന്നു. ജില്ലയുടെ അതിര്‍ത്തി മേഖലകളില്‍ സര്‍ക്കാര്‍ അധീനതയിലുള്ള വനപ്രദേശങ്ങളിലും ചില ആദിവാസി മേഖലകളും കേന്ദ്രീകരിച്ചാണ് കഞ്ചാവ് കൃഷി വേരുറപ്പിക്കുന്നത്. ഇതിനൊപ്പം അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കഞ്ചാവ് ജില്ലയിലാകമാനം വിറ്റഴിക്കപ്പെടുന്നു. സമീപകാലത്ത് ജില്ലയിലും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലും കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട നിരവധിപേര്‍ ദിവസവും അറസ്റ്റിലാകുന്നത് ലഹരിയുടെ വ്യാപനത്തിന്റെ തെളിവാണ്.
ഇടുക്കിയിലെ അനുയോജ്യമായ കാലാവസ്ഥയാണ് കഞ്ചാവ് കൃഷിക്കാരെ വീണ്ടും ഇവിടേക്ക് ആകര്‍ഷിക്കുന്നത്. പതിറ്റാണ്ട് മുമ്പ് കഞ്ചാവ് കൃഷി ഏതാണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞെങ്കിലും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ലഹരി വിരുദ്ധ നടപടികളുടെ അഭാവവുമാണ് ഇടുക്കിയുടെ മലമടക്കുകളില്‍ വീണ്ടും കഞ്ചാവ് പൂത്തുലയാന്‍ വഴിയൊരുക്കുന്നത്. രാജ്യാന്തര വിപണിയില്‍ ഏറ്റവും കൂടുതല്‍ വില ലഭിക്കുന്ന ഇനത്തില്‍പ്പെട്ട കഞ്ചാവ് വളരാന്‍ ഏറ്റവും അനുകൂല സാഹചര്യമുള്ള മണ്ണ് ജില്ലയിലേതാണെന്ന് വ്യക്തമാണ്. അടുത്ത നാളുകളില്‍ കഞ്ചാവ് പിടിച്ചെടുത്ത സംഭവങ്ങളില്‍ കണ്ടെടുത്തവയില്‍ പലതും മുന്‍പ് ഇടുക്കിയില്‍ തഴച്ചു വളര്‍ന്നിരുന്ന നീലച്ചടയന്‍ എന്ന ഇനമാണ്. അതിര്‍ത്തിമേഖലകളിലെ കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ കൂടി പരിശോധിച്ചാല്‍ കഞ്ചാവിന്റെ ഉറവിടങ്ങളില്‍ പലതും ഇടുക്കിയിലെ ഉള്‍വനങ്ങള്‍ തന്നെയാണെന്ന് നിസംശയം ബോധ്യമാകും.
തമിഴ്‌നാടിനോട് ചേര്‍ന്നു കിടക്കുന്ന ഉള്‍വനങ്ങളാണ് കഞ്ചാവ് കൃഷിക്കാരുടെ സുരക്ഷിത താവളം. മൂന്നാര്‍, കമ്പം, തേനി തുടങ്ങിയ ടൗണുകളുമായി ചേര്‍ന്നാണ് ഇക്കൂട്ടരുടെ പ്രധാന ഇടപാടുകള്‍. കേരളത്തിന്റെ വനഭൂമിയില്‍ തമിഴ്‌നാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളാണ് കഞ്ചാവ് കൃഷിക്കാരുടെ ഇഷ്ടകേന്ദ്രം. കടവരി, കമ്പക്കല്ല്, കൊട്ടാക്കമ്പൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍ കഞ്ചാവ് കൃഷിക്ക് കുപ്രസിദ്ധിയാര്‍ജിച്ച സ്ഥലങ്ങളാണ്. ഏതാണ്ട് 12 കൊല്ലം മുന്‍പാണ് ഇടുക്കിയില്‍നിന്നു കഞ്ചാവിനെ പടിയിറക്കിയത്.
കുറെക്കാലമായി ശക്തമായ പരിശോധന ഇല്ലാത്തത് കൃഷിക്കാരെ വീണ്ടും ആകര്‍ഷിച്ചു തുടങ്ങി. കൃഷിയും പുനരാരംഭിച്ചു. നാര്‍ക്കോട്ടിക്, എക്‌സൈസ് വകുപ്പുകളുടെ പരിമിതികള്‍ തന്നെയാണ് പരിശോധനയ്ക്ക് തടസമാകുന്നത്. ആധുനിക ആയുധങ്ങളൊന്നും അവര്‍ക്കില്ല. സഞ്ചരിക്കാന്‍ വാഹനങ്ങളുടെ അഭാവവും വലിയ ഓപ്പറേഷനുകള്‍ക്കുള്ള ഭാരിച്ച ചെലവും തടസങ്ങളാണ്. ഇതൊക്കെ മുതലെടുത്താണ് കഞ്ചാവ് ലോബി വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നത്. കടവരിയിലെയും കമ്പക്കല്ലിലെയും ഉള്‍വനങ്ങളില്‍ കൃഷി വീണ്ടും ഇറക്കിത്തുടങ്ങിയതിന് വ്യക്തമായ സൂചനകള്‍ എക്‌സൈസ് വകുപ്പിനും ലഭിച്ചതായിട്ടാണ് അറിവ്.
കഞ്ചാവ് കൃഷിയിടങ്ങളില്‍ എത്തിച്ചേരുകയെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. മറയൂരും ചിന്നാറും കടന്ന് തമിഴ്‌നാട്ടിലെത്തി അവിടെ നിന്നു കിലോമീറ്ററുകള്‍ കാല്‍നടയായി വേണം കേരളത്തിലെ ഉള്‍വനത്തിലേക്ക് എത്താന്‍. അല്ലെങ്കില്‍ ചെങ്കുത്തായ മലകള്‍ വടത്തില്‍ തൂങ്ങി ഇറങ്ങണം. ഇതില്‍ സ്വീകാര്യമായ വഴി ആദ്യത്തേതാണ്. വിശാലമായ മറയൂര്‍ ചന്ദനക്കാടുകളുടെ ഉള്ളില്‍ പത്തും ഇരുപതും സെന്റുകളായി തിരിച്ചിട്ട് ചെറിയ കൃഷിയിടങ്ങളൊരുക്കിയാണ് കഞ്ചാവ് വിളയിക്കുന്നത്. ഇത് കണ്ടെത്തുകയെന്നത് ദിവസങ്ങള്‍ തന്നെ നീണ്ട ദുഷ്‌കരമായ ദൗത്യമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  24 minutes ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  an hour ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  an hour ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  an hour ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  13 hours ago