ധര്‍മടം നിയോജക മണ്ഡലത്തില്‍ അനധികൃത കെട്ടിട നിര്‍മാണം
തലശ്ശേരി:മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിനിധീകരിക്കുന്ന ധര്‍മടം നിയോജക മണ്ഡലത്തില്‍ അനധികൃത ഭൂമി കൈയേറ്റവും കെട്ടിടനിര്‍മാണവും വ്യാപകമെന്നു പരാതി.
ഇതുതടയുന്നതിനായി മെമ്മോ നല്‍കിയിട്ടും നിര്‍മാണ പ്രവൃത്തികള്‍ തുടരുകയാണ്. ധര്‍മടം നിയോജക മണ്ഡലത്തിലെ ചിറക്കുനി, അണ്ടലൂര്‍ റോഡില്‍ ഒരു കിലോമീറ്റര്‍ അകലെയാണ് ചട്ടം ലംഘിച്ച് കെട്ടിടം നിര്‍മിച്ചത്. കെട്ടിട നിര്‍മാണത്തിന് ഗ്രാമപഞ്ചായത്ത് നല്‍കിയ അനുമതി പ്രകാരമല്ല നി
ര്‍മാണം നടത്തുന്നതെന്നു കാണിച്ച് പരാതിക്കാരനായ മാണിയത്ത് വീട്ടില്‍ സി.വി ശ്രീജിത്ത് പഞ്ചായത്തിനും പരാതി നല്‍കിയിരുന്നു.
ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് അധികൃതര്‍ നിര്‍മാണ സ്ഥലം പരിശോധിക്കുകയും പെര്‍മിറ്റ് പ്രകാരമല്ല പ്രവൃത്തി നടക്കുന്നതെന്ന് ബോധ്യപ്പെടുകയും ചെയ്തു. ഇത് വ്യക്തമാക്കി ധര്‍മടം പഞ്ചായത്ത് പാലയാട് ആനന്ദഭവനിലെ താമസക്കാരിക്ക് ജനുവരി 16ന് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ മെമ്മോ ലഭിച്ചിട്ടും നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെച്ചില്ലെന്ന് മാത്രമല്ല അനധികൃതമായി കൈയേറിയ സ്ഥലത്ത് പണിത വീടിന്റെ ഗൃഹപ്രവേശനം കഴിഞ്ഞദിവസം നടത്തിയതായും പരാതിക്കാരന്‍ സി.വി ശ്രീജിത്ത് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. എന്നാല്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിയിട്ടും ധര്‍മടം പൊലിസ് നടപടിയെടുത്തിട്ടില്ലെന്നാണ് പരാതിക്കാരന്റെ ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."