നഗരസഭാ പദ്ധതികളില്‍ തിരിമറി നടന്നിട്ടില്ല: ചെയര്‍പേഴ്‌സണ്‍
കാസര്‍കോട്: കാസര്‍കോട് നഗരസഭ നടപ്പിലാക്കിയ വനിത ഭവന പുനരുദ്ധാരണ പദ്ധതിയിലും ഭവന നിര്‍മാണ പദ്ധതിയിലും യാതൊരു വിധ തിരിമറിയും അഴിമതിയും നടന്നിട്ടില്ലെന്നു ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹീമും വൈസ് ചെയര്‍മാന്‍ എല്‍.എ.മഹ്മൂദ് ഹാജിയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.എം.അബ്ദുള്‍ റഹ്മാനും അഡ്വ.വി.എം.മുനീറും പറഞ്ഞു. സംസ്ഥാന വിജിലന്‍സിന് ഒരു പരാതി ലഭിച്ചാല്‍ കേസെടുത്ത് അന്വേഷിക്കണമെന്ന വിജിലന്‍സ് ഡയറക്ടരുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്കു നീങ്ങിയത്.
വനിത ഭവന പുനരുദ്ധാരണ പദ്ധതിയില്‍ അനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിന് വിവിധ വാര്‍ഡുകളില്‍ നിന്നും ലഭിച്ച ഗുണഭോക്താക്കളുടെ ലിസ്റ്റില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 79 പേരില്‍ 60 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ നല്‍കാന്‍ തീരുമാനിച്ചത്. ഇതില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് 42 ഗുണഭോക്താക്കള്‍ പദ്ധതി വിഹിതം കൈപ്പറ്റുകയും ബാക്കി വരുന്ന 18 ഗുണഭോക്താക്കള്‍ കൃത്യ സമയത്ത് ബന്ധപ്പെട്ട രേഖകളും മറ്റും ഹാജരാക്കാത്ത സാഹചര്യത്തില്‍ വെയിറ്റിങ് ലിസ്റ്റില്‍ നിന്നും ബാക്കിയുള്ളവരെ തെരഞ്ഞെടുക്കുകയാണുണ്ടായത്. ഇത് മിക്ക വാര്‍ഡുകളിലേയും അര്‍ഹരായ ഗുണഭോക്താക്കള്‍ക്കാണ് നല്‍കിയിട്ടുള്ളത്. ജനങ്ങളോട് പ്രതിബന്ധതയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായ നിലപാടാണ് സ്വീകരിക്കേണ്ടത്. മറിച്ചുള്ള പ്രവര്‍ത്തനം ജനദ്രോഹമാണ്. ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് വേണ്ടി നഗരസഭ നടപ്പിലാക്കിയ പദ്ധതികളില്‍ ഒന്നിലും യാതൊരു വിധ തിരിമറികളും നടന്നിട്ടില്ല. ഒരു നയാ പൈസയുടെ അഴിമതിയുമുണ്ടായിട്ടില്ല.
2016-17 വര്‍ഷത്തെ പദ്ധതി നിര്‍വഹണം ഫെബ്രുവരി മാര്‍ച്ച് മാസത്തില്‍ പൂര്‍ത്തികരിക്കേണ്ടതിനാല്‍ പദ്ധതി നിര്‍വ്വഹണത്തിന് തടസം നില്‍ക്കാതെ നഗരത്തിന്റെ സമഗ്ര വികസന പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ ബി.ജെ.പി തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."