HOME
DETAILS

മസൂദ് അസറിനെതിരായ വിലക്ക്; ഇന്ത്യയ്‌ക്കെതിരെ പാകിസ്താന് വീണ്ടും ചൈനയുടെ സഹായം

  
backup
February 07, 2017 | 3:42 PM

ban-on-jaish-chief-masood-azhar-china-blocks-it

ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരേ പാകിസ്താനെ സഹായിച്ച് വീണ്ടും ചൈനയുടെ പ്രഹരം. ഭീകര സംഘടനയായ ജെയ്‌ഷേ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെതിരേ വിലക്കേര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ മുന്നോട്ടുവച്ച നിര്‍ദേശത്തെയാണ് ചൈന എതിര്‍ത്തത്. യു.എസ്, യു.കെ, ഫ്രാന്‍സ് എന്നീ മൂന്നു രാജ്യങ്ങള്‍ പിന്തുണ അറിയിച്ചപ്പോഴാണ് ചൈനയുടെ മറുനീക്കം. ഇതു രണ്ടാമത്തെ തവണയാണ് ഇതേ കാര്യത്തില്‍ ഇന്ത്യയെ എതിര്‍ത്തുകൊണ്ട് ചൈന വീറ്റോ ചെയ്യുന്നത്.

ഏഴു സൈനികരുടെ മരണത്തിനിടയാക്കിയ പത്താന്‍കോട്ട് ആക്രമണത്തിലടക്കം അസ്ഹറിന്റെ പങ്ക് ചൂണ്ടിക്കാണിച്ചാണ് ഇന്ത്യ നടപടി ആവശ്യപ്പെടുന്നത്. മസൂദ് അസറിനെ കരിമ്പട്ടികയില്‍ പെടുത്തുക, സ്വത്തുക്കള്‍ കണ്ടുകെട്ടുക, ലോകത്താകമാനം യാത്രാവിലക്ക് ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഇന്ത്യ ഉന്നയിക്കുന്നത്. ഈ ആവശ്യം വീറ്റോ ചെയ്യാന്‍ ചൈനയ്ക്ക് പാകിസ്താന്റെ സമ്മര്‍ദമുണ്ടായെന്നാണ് സൂചന.

ജയ്‌ഷേ മുഹമ്മദ് എന്ന സംഘടനയെ 15 അംഗ യു.എന്‍ സുരക്ഷാ കൗണ്‍സില്‍ നേരത്തെ തന്നെ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നെങ്കിലും മസൂദ് അസര്‍ അതില്‍പ്പെട്ടിട്ടില്ല.

അമേരിക്കയാണ് പ്രമേയം അവതരിപ്പിച്ചത്. ഇംഗ്ലണ്ടും ഫ്രാന്‍സും പിന്‍താങ്ങി. നിര്‍ദേശത്തില്‍ എന്തു തീരുമാനമെടുക്കണമെന്നു രക്ഷാസമിതി അംഗങ്ങള്‍ക്കു വ്യക്തമാക്കാനുള്ള 10 ദിവസത്തെ സമയപരിധി അവസാനിക്കുന്നതിനു തൊട്ടുമുന്‍പാണു ചൈന ഇടപെട്ടത്. ഇതുമൂലം ആറു മാസം വരെ തീരുമാനം മരവിപ്പിച്ചേക്കും.


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയുടെ ശിക്ഷാവിധി നാളത്തേക്ക് മാറ്റി

Kerala
  •  3 days ago
No Image

ഗവ. പ്ലീഡര്‍ നിയമനത്തില്‍ ചട്ടലംഘനമില്ലെന്ന് മുഖ്യമന്ത്രി; 'ബുദ്ധിജീവിയല്ല, സാധാരണക്കാരന്‍'; പി രാജീവിനും മറുപടി

Kerala
  •  3 days ago
No Image

ഓസ്‌ട്രേലിയയില്‍ വാഹനാപകടം: മലയാളി വിദ്യാര്‍ത്ഥി മരിച്ചു

International
  •  3 days ago
No Image

ഡ്രസ്സിങ് റൂമില്‍ വച്ച് പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 5.63 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കി ഡൊണാള്‍ഡ് ട്രംപ്

International
  •  3 days ago
No Image

പത്തനംതിട്ടയിലെ യുവതിയുടെ ആത്മഹത്യ; ആണ്‍സുഹൃത്ത് അറസ്റ്റില്‍ 

Kerala
  •  3 days ago
No Image

നവി മുംബൈ വിമാനത്താവളത്തില്‍ നിന്ന് അബൂദബിയിലേക്ക് ആദ്യ അന്താരാഷ്ട്ര സര്‍വീസ്; പ്രവാസി യാത്രക്കാര്‍ക്ക് പുതിയ അവസരം

uae
  •  3 days ago
No Image

വേഗത്തില്‍ എഴുതിയില്ല; ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപിക അടിച്ചു പരുക്കേല്‍പ്പിച്ചതായി പരാതി

Kerala
  •  3 days ago
No Image

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് പരാതി

Kerala
  •  3 days ago
No Image

വിസ്മരിക്കപ്പെടരുത് ക്രൂരത..! ​ഗ്രഹാം സ്റ്റെയിൻ കൊലപാതകത്തിൽ അവസാന പ്രതിയും പുറത്തേക്ക്; 27 വർഷങ്ങൾക്ക് മുൻപ് ആ രാത്രിയിൽ സംഭവിച്ചത് 

National
  •  3 days ago
No Image

പ്രിയദര്‍ശിനി എത്തിയിട്ട് ഒരുമാസം; സൗജന്യയാത്ര സൂപ്പര്‍ഹിറ്റ്...പക്ഷേ പ്രതിസന്ധിയിലായി സ്വകാര്യ ബസ് മേഖല

Kerala
  •  3 days ago