HOME
DETAILS

ലോക്കപ്പുകളില്‍ സി.സി.ടി.വി കാമറ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

  
backup
January 15, 2018 | 2:23 AM

%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%9f%e0%b4%bf


തിരുവനന്തപുരം: സംസ്ഥാനത്തെ പൊലിസ് സ്റ്റേഷനുകളിലും ലോക്കപ്പ് ഉള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലും റെക്കോര്‍ഡിങ് സംവിധാനമുള്ള സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
പ്രതികളെ പീഡിപ്പിക്കുന്നതും അനധികൃത കസ്റ്റഡിയും അവസാനിപ്പിക്കാന്‍ ഇത് അനിവാര്യമാണെന്ന് കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി. മോഹനദാസ് സംസ്ഥാന പൊലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി. കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളെ പൊലിസ് മര്‍ദിക്കുന്നുവെന്ന പരാതികള്‍ ഏറിവരികയാണെന്നും ഉത്തരവിലുണ്ട്. കെ.എസ്.ആര്‍.ടി.സി നെടുമങ്ങാട് ഡിപ്പോയില്‍ കണ്ടക്ടറായി ജോലിചെയ്യുന്ന വൃക്ക രോഗിയായ ഇരിഞ്ചയം സ്വദേശി സജിത്തിന് കസ്റ്റഡിയില്‍ അവശ്യമരുന്നുകള്‍ നിഷേധിച്ച പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
അറസ്റ്റ് ചെയ്യുന്ന സമയത്ത് പാലിക്കേണ്ട സുപ്രിംകോടതി നിര്‍ദേശങ്ങള്‍ പാലിച്ചില്ല. വക്കീലിനെ കാണാന്‍പോലും അവസരം നല്‍കിയില്ല. പരാതിക്കാരന് വൈദ്യസഹായം നല്‍കുന്നതില്‍ വീഴ്ചയുണ്ടായതായും കമ്മിഷന്‍ കണ്ടെത്തി. സുപ്രിംകോടതി ഉത്തരവ് പാലിക്കാത്തത് മനുഷ്യാവകാശലംഘനവും കോടതി ഉത്തരവിന്റെ ലംഘനവുമാണെന്നും കമ്മിഷന്‍ വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച്ച പരിഗണിക്കും; തിരുവനന്തപുരത്തെത്തി വക്കാലത്ത് ഒപ്പിട്ടെന്ന് അഭിഭാഷകന്‍

Kerala
  •  3 days ago
No Image

അധ്യായം അവസാനിച്ചിട്ടില്ല, മെസി അവിടേക്ക് തന്നെ തിരിച്ചുവരും: അഗ്യൂറോ

Football
  •  3 days ago
No Image

ഓപ്പറേഷന്‍ നുംഖോര്‍: കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ അമിത് ചക്കാലക്കലിന്റെ വാഹനം വിട്ടുനല്‍കി

Kerala
  •  3 days ago
No Image

18ാം വയസിൽ ചരിത്രത്തിന്റെ നെറുകയിൽ; ഞെട്ടിച്ച് ചെന്നൈയുടെ യുവരക്തം 

Cricket
  •  3 days ago
No Image

പ്രതികളെ രക്ഷിക്കാന്‍ ആര്‍ക്കൊക്കെയോ 'പൊതുതാല്‍പര്യം'; ജഡ്ജിക്ക് താക്കീത് ലഭിച്ച കേസ്; മനാഫ് വധക്കേസില്‍ 'നീതി'യെത്തുന്നു... പതിറ്റാണ്ടുകള്‍ പിന്നിട്ട്...

Kerala
  •  3 days ago
No Image

ഒതായി മനാഫ് വധക്കേസ്: പ്രതി മാലങ്ങാടന്‍ ഷെഫീഖിന് ജീവപര്യന്തം തടവ്

Kerala
  •  3 days ago
No Image

ഒരുമിച്ചുള്ള പ്രഭാതഭക്ഷണം, പിന്നാലെ ഒരുമിച്ചുള്ള വാര്‍ത്താസമ്മേളനം; അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് ഡികെയും സിദ്ധരാമയ്യയും 

National
  •  3 days ago
No Image

ചരിത്രത്തിൽ നാലാമനാവാൻ ഹിറ്റ്മാൻ; ഐതിഹാസിക നേട്ടം കയ്യകലെ

Cricket
  •  3 days ago
No Image

നടിയെ ആക്രമിച്ച കേസ്: മൂന്നാം പ്രതി മണികണ്ഠന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Kerala
  •  3 days ago
No Image

എറണാകുളത്ത് സി.പി.എം പുറത്താക്കിയ സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് നേരെ ആക്രമണം; കുത്തിപരുക്കേല്‍പ്പിച്ചു

Kerala
  •  3 days ago