HOME
DETAILS

ഇംഗ്ലണ്ടിന് ജയം

  
backup
January 15, 2018 | 3:02 AM

%e0%b4%87%e0%b4%82%e0%b4%97%e0%b5%8d%e0%b4%b2%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%9c%e0%b4%af%e0%b4%82-4


മെല്‍ബണ്‍: ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന ഇംഗ്ലീഷ് താരമെന്ന റെക്കോര്‍ഡ് നേട്ടം ജാസന്‍ റോയ് സ്വന്തമാക്കിയ പോരാട്ടത്തില്‍ ആസ്‌ത്രേലിയയെ തകര്‍ത്ത് ഇംഗ്ലണ്ട്. ഒന്നാം ഏകദിനം അവര്‍ അഞ്ച് വിക്കറ്റിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സെന്ന മികച്ച സ്‌കോര്‍ നേടി. ഇംഗ്ലണ്ട് 48.5 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 308 റണ്‍സെടുത്താണ് ലക്ഷ്യം കണ്ടത്. അലക്‌സ് ഹെയ്ല്‍സ് സ്ഥാപിച്ച 171 റണ്‍സിന്റെ റെക്കോര്‍ഡാണ് റോയ് തിരുത്തിയത്. ഓപണറായി ഇറങ്ങിയ താരം 151 പന്തില്‍ 180 റണ്‍സ് അടിച്ചെടുത്തു. 16 ഫോറും അഞ്ച് സിക്‌സും അടങ്ങുന്നതായിരുന്നു റോയിയുടെ ഇന്നിങ്‌സ്. ജോ റൂട്ട് 91 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ടോസ് നേടി ഇംഗ്ലണ്ട് ആസ്‌ത്രേലിയയെ ബാറ്റിങിനയക്കുകയായിരുന്നു. ഓപണര്‍ ആരോണ്‍ ഫിഞ്ച് നേടിയ സെഞ്ച്വറിയുടെ കരുത്തിലാണ് ആസ്‌ത്രേലിയ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. ഫിഞ്ച് 107 റണ്‍സെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago