ജനകീയ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപ്പെട്ടില്ലെങ്കില്‍ ജനം ഇടപ്പെടും: ശ്രീജിത്തിനെ പിന്തുണച്ച് മുനവ്വറലി ശിഹാബ് തങ്ങള്‍
തിരുവനന്തപുരം: ശ്രീജിവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് നടത്തുന്ന സമരത്തെ പിന്തുണച്ച് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. സമരമുഖത്തെത്തിയ തങ്ങള്‍ യൂത്ത് ലീഗിന്റെ പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കി.
കേരളീയ സമൂഹത്തിന്റെ പൊതുവികാരമാണ് ശ്രീജിത്തിന് നീതി ലഭിക്കണമെന്നത്. ജനകീയ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപ്പെട്ടില്ലെങ്കില്‍ ജനം ഇടപ്പെടുമെന്നതിന് തെളിവാണ് സമരം നേടുന്ന ജനപിന്തുണയെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സംഭവത്തില്‍ നഷ്ടം ശ്രീജിത്തിന്റെ കുടുംബത്തിന് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
വിഷയം ഗവര്‍ണറുമായി സംസാരിച്ചിട്ടുണ്ടെന്നും തുടര്‍നടപടികള്‍ക്കായി വിശദമായ റിപ്പോര്‍ട്ട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും തങ്ങള്‍ ശ്രീജിത്തിനെയും മാതാവ് രമണിയെയും സമരപ്പന്തലിലെത്തി അറിയിച്ചു. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നാളെത്തന്നെ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."