ബഹുസ്വരത ഇന്ത്യയുടെ പൈതൃകം: കെ. സച്ചിദാനന്ദന്
ഫറോക്ക്: ഇന്ത്യയുടെ പൈതൃകം ബഹുസ്വരതയില്‍ അധിഷ്ഠിതമാണെന്നും ഏകസ്വരത ജനാധിപത്യത്തിന് അന്ത്യമാണെന്നും സാഹിത്യകാരനും കേന്ദ്രസാഹിത്യ അക്കാദമി മുന്‍ സെക്രട്ടറിയുമായ കെ. സച്ചിദാനന്ദന് പറഞ്ഞു.
ഫാറൂഖ് കോളജ് സ്റ്റാഫ് ക്ലബ് സംഘടിപ്പിച്ച സാംസ്കാരിക സംവാദത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാസിസത്തെ എല്ലാ നിലയിലും ചെറുത്തു തോല്‍പ്പിക്കണം. ദേശസ്നേഹവാദത്തിനു പകരം ദേശീയസ്നേഹവും മാനവ സ്നേഹവും ശക്തിപ്പെടുത്തേണ്ടതു കാലത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ മേഖലയില്‍ മികച്ച ബ്ലൈന്റ് ഉദ്യോഗസ്ഥനുള്ള സര്‍ക്കാര്‍ അവാര്‍ഡ് നേടിയ ഫാറൂഖ് കോളജ് അസി. പ്രൊഫ. സി. ഹബീബിനു ചടങ്ങില്‍ ഉപഹാരം നല്കി. ഫാറൂഖ് കോളജ് പ്രിന്‍സിപ്പല്‍ ഇ.പി ഇമ്പിച്ചിക്കോയ അധ്യക്ഷനായി.
ലൈബ്രറി സയന്‍സ് വകുപ്പ് മേധാവി ഡോ. ടി.പി.ഒ നാസിറുദ്ദീന്‍, ലൈബ്രേറിയന്‍ ഡോ. മന്‍സൂര്‍ ബാബു, സ്റ്റാഫ് സെക്രട്ടറി ഡോ. ശാലിനി ബീഗം, ക്ലബ് ട്രഷറര്‍ ഡോ. യു.പി മുഹമ്മദ് ആബിദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."